ലാലു പ്രസാദ് യാദവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; വീഡിയോ പങ്കിട്ട് തേജസ്വി
പാട്ന: ആര്‍ജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂർത്തിയായതായി. മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. പിതാവിനെ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയതായും വൃക്ക ദാനം ചെയ്ത സഹോദരി രോഹിണിയോട് നന്ദി പറയുകയാണെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ആളുപത്രിയിൽ നിന്നുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

'പപ്പയുടെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നു. അദ്ദേഹത്തെ ഇപ്പോൾ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. വൃക്ക ദാനം ചെയ്ത ആർജെഡി ദേശീയ അധ്യക്ഷയായ സഹോദരി രോഹിണിയും ആരോഗ്യവതിയാണ്. എല്ലാവരുടേയും പ്രാർത്ഥനയ്ക്ക് നന്ദി', തേജസ്വി ട്വീറ്റ് ചെയ്തു.
ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ലാലു പ്രസാദ് യാദവിനോട് വൃക്കമാറ്റിവെയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മകൾ രോഹിണി വൃക്ക നൽകാൻ തയ്യാറായി. സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. സിംഗപ്പൂരില്‍ മകള്‍ രോഹിണി ആചാര്യയുടെ വസതിയിലെത്തിയ ലാലുവിനെ ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചത്.












Click it and Unblock the Notifications