Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ബധിരനും ഊമയുമായ ധൃതരാഷ്ട്രരാണെന്ന് ലാലു പ്രസാദ്

പറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കെ രാഷ്ട്രീയ ജനതാദള്‍ ചീഫ് ലാലു പ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. നരേന്ദ്ര മോദിയെ മഹാഭാരതത്തിലെ ധൃതരാഷ്ട്രരോട് ഉപമിച്ചാണ് ലാലുവിന്റെ ആക്രമണം. നരേന്ദ്ര മോദി ധൃതരാഷ്ട്രരെപ്പോലെയാണെന്നും കണ്ണുകാണാത്തയാള്‍ മാത്രമല്ല ഊമയും ബധിരനും കൂടിയാണെന്നും ലാലു ട്വിറ്ററില്‍ വിമര്‍ശിച്ചു.

ബിജെപി നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുമ്പോള്‍ അതൊന്നും അറിഞ്ഞമട്ടിലല്ല പ്രധാനമന്ത്രി. അദ്ദേഹത്തിന് നേതാക്കള്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയമാണ്. ആവശ്യമില്ലാത്തപ്പോള്‍ പ്രസംഗിക്കുകയും ആവശ്യമുള്ളപ്പോള്‍ സംസാരിക്കാതിരിക്കുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയെന്നും ലാലു വിമര്‍ശിച്ചു.

modi-laluprasad

ബിഹാറിലെ അന്തരീക്ഷം പുറമെ നിന്നും വരുന്ന നേതാക്കള്‍ക്ക് അറിയില്ല. ലാലുവിനെ പോലെയോ നിതീഷിനെ പോലെയോ അവര്‍ക്ക് ഇവിടുത്തെ പ്രശ്‌നങ്ങള്‍ അറിയില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ അവരെ പുറംതള്ളും. ബിഹാറിനെ ഗുജറാത്തില്‍ നിന്നുള്ളവര്‍ക്ക് വിട്ടുകൊടുത്ത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലാലു പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലും ലാലു മോദിക്കെതിരെ വിമര്‍ശിച്ചിരുന്നു. മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയതിന് നരേന്ദ്രമോദിക്കും ഉത്തരവാദിത്വമുണ്ടെന്ന് ലാലു ആരോപിച്ചു. നരേന്ദ്ര മോദിയെ അനുകരിച്ച് ലാലു പുറത്തുവിട്ട ഡബ്‌സ്മാഷ് മിമിക്രിയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിട്ടുണ്ട്. കള്ളപ്പണം ഇന്ത്യയില്‍ എത്തിച്ചാല്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പ്രസ്താവനയാണ് മിമിക്രിക്കായി ലാലു ഉപയോഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+