ലാലുപ്രസാദ് യാദവിന് തിരിച്ചടി; അഞ്ചാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി
പാട്‌ന: ആര്‍ ജെ ഡി (രാഷ്ട്രീയ ജനതാദള്‍) തലവനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. അദ്ദേഹത്തിനെതിരായ അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 139.35 കോടി രൂപയുടെ ഡോറണ്ട ട്രഷറി കേസിലാണ് വിധി വന്നിരിക്കുന്നത്. ജഡ്ജി സി കെ ശശിയുടെ നിര്‍ദേശ പ്രകാരം ലാലു പ്രസാദ് യാദവ് ചൊവ്വാഴ്ച രാവിലെ കോടതി മുറിയില്‍ ഹാജരായിരുന്നു. 950 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസുകളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍. 2018-ല്‍ ദുംക കേസില്‍ ശിക്ഷിക്കപ്പെട്ടതിന് 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. അതേസമയം മുന്‍ ശിക്ഷാ വിധികള്‍ക്കെതിരെ ലാലുപ്രസാദ് യാദവ് അപ്പീല്‍ പോയിരുന്നു. ഡോറണ്ട ട്രഷറി കേസിലും അപ്പീല്‍ പോകാനാണ് സാധ്യത. 2017 ഡിസംബര്‍ മുതല്‍ ജയിലിലായ, 73 കാരനായ ലാലുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ ഡല്‍ഹിയിലെത്തിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അരങ്ങേറിയ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ 14 വര്‍ഷം തടവിന് ലാലു ശിക്ഷിക്കപ്പെട്ടിരുന്നു. ലാലുപ്രസാദ് യാദവ് അടക്കം 99 പ്രതികള്‍ക്കെതിരായ വാദം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ജഡ്ജി എസ് കെ ശശി വാദം പൂര്‍ത്തിയാക്കിയത്.

കേസിലെ 170 പ്രതികളില്‍ 55 പേര്‍ മരിച്ചു. ഏഴ് പേര്‍ സര്‍ക്കാര്‍ സാക്ഷികളായി, രണ്ട് പേര്‍ അവര്‍ക്കെതിരായ കുറ്റങ്ങള്‍ അംഗീകരിച്ചു. ആറ് പേര്‍ ഒളിവിലാണ്.ലാലു പ്രസാദ് യാദവിനെ കൂടാതെ മുന്‍ എം പി ജഗദീഷ് ശര്‍മ്മ, അന്നത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) ചെയര്‍മാന്‍ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ എം പ്രസാദ് എന്നിവരാണ് മുഖ്യ പ്രതികള്‍.
Recommended Video


കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ആറെണ്ണത്തിലാണ് ലാലു പ്രസാദ് യാദവിനെ കക്ഷിയാക്കിയത്. ഇതില്‍ അഞ്ച് കേസുകള്‍ ബീഹാര്‍ വിഭജനത്തിന് ശേഷം ജാര്‍ഖണ്ഡിലേക്ക് മാറ്റുകയും ഒരെണ്ണം പട്നയില്‍ തീര്‍പ്പാക്കുകയും ചെയ്തു. 1990-91 ലും 1995-96 കാലയളവിലും മൃഗസംരക്ഷണ വകുപ്പിന് (എ എച്ച് ഡി) കാലിത്തീറ്റയും മരുന്നുകളും ഉപകരണങ്ങളും വാങ്ങാനെന്ന പേരിലല്‍ ട്രഷറിയില്‍ നിന്ന് അനധികൃതമായ പണം പിന്‍വലിച്ചു എന്നതാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് 1996 ഫെബ്രുവരി 17 ന് ഡോറണ്ട പൊലീസ് സ്റ്റേഷനില്‍ ഒരു എഫ് ഐ ആര്‍(60/96) രജിസ്റ്റര്‍ ചെയ്തു. 1996 മാര്‍ച്ച് 11ന് പട്ന ഹൈക്കോടതി കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു.












Click it and Unblock the Notifications