കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാവം' ലാലുവിന് 10,000 രൂപ പെൻഷൻ, യാദവ കുടുംബത്തിന്റെ സ്വത്ത് കേട്ടാൽ ഞെട്ടും...!!!

നിതീഷ് കുമാർ സർക്കാരിന്റെ സേനാനി സമ്മാൻ യോജന എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാലുവിന് പെൻഷൻ അനുവദിച്ചത്

  • By Deepa
Google Oneindia Malayalam News

പാറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് കഞ്ഞി കുടിയ്ക്കാന്‍ വകയില്ലെ... ? ലാലുവിന് 10,000 രൂപ പെന്‍ഷന്‍ അനുവദിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ബാങ്ക് ബാലന്‍സും ഉള്ള ലാലുവിന് സേനാനി സമ്മാന്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെന്‍ഷന്‍ അനുവദിച്ചത്.

സേനാനി സമ്മാന്‍ യോജന

നിതീഷ് കുമാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. സംസ്ഥാനത്തെ സ്വാതന്ത്ര്യസേനാനികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായാണ് ഇത്. പദ്ധതി പ്രകാരം സ്വാതന്ത്ര്യസമര സേനാനികൾക്ക് 10,000 രൂപ പെൻഷൻ ലഭിക്കും.

 ലാലുവിന് എന്ത് യോഗ്യത... ?

ലാലു പ്രസാദ് യാദവിന്‌റെ അപേക്ഷ വസ്തുതാപരമെന്ന് കണ്ടതിനാലാണ് പെന്‍ഷന്‍ അനുവദിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ജയിൽ ശിക്ഷ അനുഭവിച്ചു

ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്‌റെ നേതാവായിരിക്കെ 1974 മുതല്‍ 1977വരെ ബങ്കിപൂര്‍ ജയില്‍ കിടന്നിട്ടുണ്ട് ലാലു. ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ പെന്‍ഷന് അര്‍ഹരാണ്. ഇതാണ് കോടീശ്വരനായ ലാലുവിനും പെന്‍ഷന്‍ അനുവദിക്കാന്‍ കാരണം.

കോടീശ്വരന്മാരായ യാദവ കുടുംബം

2014ല്‍ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂല പ്രകാരം 12 ലക്ഷം രൂപയാണ് ലാലുവിന്‌റെ ബാങ്ക് ബാലന്‍സ്, ഭാര്യ റാബ്‌റി ദേവിക്ക് 24 ലക്ഷവും, മക്കളുടെ പേരില്‍ 39.58 ലക്ഷവും ഉണ്ട്. ഭാര്യയുടെയും മക്കളുടെയും പേരില്‍ 1.2 കോടിയുടെ സ്വത്തുക്കളുണ്ട്.

പട്ടിണി പാവങ്ങളുടെ നാട്ടില്‍

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍.പട്ടിണി മരണങ്ങളും തൊഴിലില്ലായ്മയും അതിരൂക്ഷം. അതിനിടയില്‍ കോടീശ്വരനായ ലാലുവിന് പെന്‍ഷന്‍ അനുവദിച്ചതിന് നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

English summary
The state home department will send an advice to the treasury and bank concerned for payment of pension to Lalu Prasad Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X