ഭക്ഷണം നിഷേധിച്ചു, പീഡിപ്പിച്ചു, വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കി; ലാലു കുടുംബത്തിനെതിരെ ഐശ്വര്യ
ദില്ലി: ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ പരാതിയുമായി മകന്റെ ഭാര്യ ഐശ്വര്യ റായ്. ലാലുവിന്റെ മൂത്ത മകന് തേജ് പ്രതാപ് യാദവിന്റെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഭര്‍ത്താവിന്റെ കുടുംബം തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതായി ഐശ്വര്യ ആരോപിച്ചു. സംഭവത്തില്‍ ഇടപെട്ട പൊലീസ് ഇവരെ പാട്നയിലെ ലാലുവിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം നടത്തി താക്കറെ കുടുംബം; ചരിത്രം തിരുത്തി ആദിത്യ, ലക്ഷ്യം മുഖ്യമന്ത്രി പദം
മുന്‍ മുഖ്യമന്ത്രി കൂടിയായ ഭർതൃമാതാവ് റാബ്രി ദേവി തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതായി ഐശ്വര്യ ആരോപിക്കുന്നു. വിവാഹബന്ധം തകര്‍ന്നതിന് സഹോദരി മിസ ഭാരതിയെയും അവര്‍ കുറ്റപ്പെടുത്തി. അതേസമയം ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദളിന്റെ രാജ്യസഭാ അംഗം കൂടിയായ മിസ ഭാരതി ആരോപണം നിഷേധിച്ചു. താന്‍ അവിടെ താമസിക്കുന്നതിനാല്‍ അനാവശ്യമായി എല്ലാ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുകയാണ്. എല്ലാ ഭാര്യാഭര്‍ത്താക്കന്മാരുടേയും കാര്യത്തില്‍, സഹോദരിയെ വലിച്ചിഴയ്ക്കുന്നത് സാധാരണമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താന്‍ മൂന്നോ നാലോ തവണയേ അവിടെ പോയിട്ടുള്ളൂ. അതും കോടതി കാര്യത്തിന് വേണ്ടിയാണ്. അതിനാല്‍ ആരോപണങ്ങളില്‍ യാതാരു സത്യവുമില്ലെന്ന് മിസാ ഭാരതി വിശദീകരിച്ചു.
ഭര്‍ത്താവ് വിവാഹ മോചന കേസ് നല്‍കിയിട്ടും അനുരഞ്ജനം പ്രതീക്ഷിച്ചാണ് ഐശ്വര്യ ഭർതൃമാതാവിനൊപ്പം കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിവാഹത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവെ, സഹോദരന്മാരായ തേജസ്വിയും തേജ് പ്രതാപും തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ മിസ ഭാരതി ശ്രമിക്കുന്നതായി ഐശ്വര്യ ആരോപിച്ചിരുന്നു. അഴിമതിക്കേസില്‍ 2017 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ ഭർതൃപിതാവ് ലാലു പ്രസാദുണ്ടായിരുന്നെങ്കില് പ്രശ്നങ്ങള്‍ക്ക് ഇതിനോടകം പരിഹാരമുണ്ടാകുമായിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ യുദ്ധം; വ്യത്യസ്ത പ്രഖ്യാപനവുമായി ബിന്‍ സല്മാന്, ആഗോള സമ്പദ്വ്യവസ്ഥ തകരും
ഞായറാഴ്ച ഉച്ചയ്ക്ക് ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റോയ് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തു വരുന്നത്. ലാലു യാദവ് പൊതുയോഗങ്ങള്‍ നടത്തിയിരുന്ന ഷെഡിലായിരുന്നു ആ സമയം ഐശ്വര്യ. വീട്ടിന്റെ വാതിലുകള്‍ പൂട്ടിയിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് ഐശ്വര്യയെ വീട്ടിലേക്ക് കയറ്റാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്നുമാസമായി സഹോദരി മിസ ഭാരതിയുടെ നിര്‍ദ്ദേശപ്രകാരം തനിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും മാതാപിതാക്കള്‍ അയച്ച ഭക്ഷണം കഴിച്ചാണ് താന്‍ അതിജീവിച്ചതെന്നും ഐശ്വര്യ അവകാശപ്പെട്ടു.
ഡികെയ്ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചു, കൈകാര്യം ചെയ്യുന്നത് പാകിസ്താന് തീവ്രവാദിയെ പോലെ, ആരോപണം
ഞായറാഴ്ച ഉച്ചകഴിഞ്ഞ് അവളെ അടുക്കളയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തപ്പോള്‍ കാര്യങ്ങള്‍ വഷളായി. വീട്ടുജോലിക്കാരന്റെ സഹായത്തോടെ അവരെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ആരോപിക്കു. തുടര്‍ന്നാണ് ഐശ്വര്യ മാതാപിതാക്കളെയും വനിതാ ഹെല്‍പ്പ് ലൈനിലേക്കും വിളിക്കുകയായിരുന്നു. വേര്‍പിരിഞ്ഞ ഭാര്യയെ താമസിക്കാന്‍ അനുവദിച്ചതില്‍ കുടുംബത്തോട് പിണങ്ങിയ തേജ് പ്രതാപ് ഈ വര്‍ഷം ആദ്യം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.