കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ നരഭോജിയാണെന്ന് ലാലു പ്രസാദ് യാദവ്

  • By Sruthi K M
Google Oneindia Malayalam News

പാറ്റ്‌ന: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി ആര്‍ജെടി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. ബീഹാറിനെ തീയിടാനാണ് അമിത് ഷാ വന്നിരിക്കുന്നതെന്ന് ലാലു പറഞ്ഞു. അമിത് ഷായെ നരഭോജിയെന്നാണ് ലാലു വിശേഷിപ്പിച്ചത്.

ജാതിപരമായ പ്രസ്താവന നടത്തിയതിന് ലാലു പ്രസാദിന് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വിവാദ പ്രസ്താവനയുമായി എത്തിയത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബീഹാര്‍ പ്രചരണവേളയില്‍ സംസാരിക്കുമ്പോഴായിരുന്നു ലാലു പ്രസ്താവന ഇറക്കിയത്.

അമിത് ഷാ നരഭോജിയാണ്

അമിത് ഷാ നരഭോജിയാണ്

അമിത് ഷാ നരഭോജിയാണെന്നും ബീഹാറിനെ നശിപ്പിക്കാനാണ് ഇയാളുടെ ഉദ്ദേശ്യമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

ബീഹാറിനെ തീയിടും

ബീഹാറിനെ തീയിടും

ഇയാള്‍ എന്തിനാണ് ബീഹാറില്‍ കറങ്ങി നടക്കുന്നതെന്ന് അറിയില്ലെന്ന് ലാലു പറഞ്ഞു. ബീഹാറിനെ തീയിടാനാണ് അമിത് ഷാ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപം

ഗുജറാത്ത് കലാപം

ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഗുജറാത്ത് കലാപത്തിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന ലാലു അഴിച്ചുവിട്ടത്. ഗുജറാത്ത് കലാപം നടന്ന സമയത്ത് അമിത് ഷാ നരഭോജിയെന്നാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാതിപരമായ പ്രസ്താവന

ജാതിപരമായ പ്രസ്താവന

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ജാതിപരമായ പ്രസ്താവന നടത്തിയതിന് ലാലുപ്രസാദ് യാദവിനെതിരെ കേസെടുത്തിരുന്നു. പിന്നോക്ക സംവരണത്തിനെതിരെ ബിജെപി നീങ്ങുന്നുവെന്നായിരുന്നു ലാലുവിന്റെ പ്രസ്താവന. സംവരണം എടുത്ത് കളയാന്‍ ശ്രമിക്കുന്ന ബ്രാഹ്മണ സംഘമാണ് ആര്‍എസ്എസ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമിത് ഷായുടെ മറുപടി

അമിത് ഷായുടെ മറുപടി

ലാലുവിന്റെ പ്രസ്താവനയ്‌ക്കെതിരെ അമിത് ഷായും കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ഭരണം പിടിച്ചെടുക്കാന്‍ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ലാലു എന്നാണ് അമിത് ഷാ പറഞ്ഞത്. ബിജെപിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പിന്നോക്ക സംവരണം നല്‍കുന്നതില്‍ ബിജെപി എന്നും അനുകൂലിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

English summary
There seems to be no end to war of words between the key players in the Bihar Assembly elections. While Rashtriya Janata Dal (RJD) chief Lalu Prasad Yadav launched a scathing attack on Bharatiya Janata Party (BJP) president Amit Shah, calling him a 'Narbhakshhi'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X