ലാലുവിന്റെ മകള്‍ മിസയും രാഷ്ട്രീയത്തിലേക്ക്
പറ്റ്‌ന: രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസയും രാഷ്ട്രീയത്തിലിറങ്ങുന്നു. നിലവില്‍ ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിയും മകന്‍ തേജസ്വി യാദവും പാര്‍ട്ടിയില്‍ സജീവമാണ്. മകള്‍ കൂടി എത്തുന്നതോടെ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള പോരാട്ടം മുറുകും.
കാലിത്തീറ്റ കുംഭകോണക്കേസില്‍ കുടുങ്ങിയ ലാലു പ്രസാദ് യാദവ് ഇപ്പോള്‍ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നയിക്കുന്നതുപോലെ ആര്‍ജെഡി നയിക്കുമെന്ന് റാബ്‌റി ദേവി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
17 വര്‍ഷത്തോളം പഴക്കമുള്ള കാലിത്തീറ്റ കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ലാലുവിന് ശിക്ഷ വിധിച്ചത്. അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമാണ് ശിക്ഷ.
സുപ്രിം കോടതിയുടെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലാലുവിന്റെ എംപി സ്ഥാനം ഇതിനകം നഷ്ടപ്പെട്ടു. ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ 44 പ്രതികളാണുള്ളത്.












Click it and Unblock the Notifications