കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 കുതിരകൾ, 7000 അതിഥികൾ, നൂറിലേറെ പാചകക്കാർ! തേജ് പ്രതാപ്- ഐശ്വര്യ റായ് വിവാഹം...

ഏഴാഴിരത്തോളം അതിഥികൾ പങ്കെടുക്കുന്ന വിവാഹ ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

Google Oneindia Malayalam News

ദില്ലി: ആർജെഡി നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപും ആർജെഡി എംഎൽഎ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയും ശനിയാഴ്ച വിവാഹിതരാകും. പാട്നയിലെ ബിഹാർ വെറ്റിനറി കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് വിവാഹ ചടങ്ങുകൾ.

ഏഴാഴിരത്തോളം അതിഥികൾ പങ്കെടുക്കുന്ന വിവാഹ ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. തങ്ങളുടെ പ്രിയനേതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർജെഡി പ്രവർത്തകരും ശനിയാഴ്ച പാട്നയിൽ എത്തും.

 ശനിയാഴ്ച...

ശനിയാഴ്ച...

ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് പാട്ന സ്വദേശിനിയായ ഐശ്വര്യ റായിയെയാണ് താലിചാർത്തുന്നത്. ആർജെഡി എംഎൽഎ ചന്ദ്രിക റായിയുടെ മകളും മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമാണ് ഐശ്വര്യ റായി. ശനിയാഴ്ച വൈകീട്ട് പാട്നയിലെ വെറ്റിനറി കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് വിവാഹ ചടങ്ങുകൾ. ഏകദേശം ഏഴായിരത്തിലേറെ അതിഥികൾ വിവാഹചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാം ബുക്ക്ഡ്...

എല്ലാം ബുക്ക്ഡ്...

തേജ് പ്രതാപിന്റെ വിവാഹത്തിനെത്തുന്ന അതിഥികൾക്ക് താമസിക്കാനായി പാട്നയിലെ മുന്തിയ ഹോട്ടലുകളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. പാട്ലിപുത്ര കോണ്ടിനെന്റൽ, അംരപാലി റെസിഡൻസി, മൗര്യ, അമാൽഫി ഗ്രാൻഡ്, ഫ്രണ്ട് ലൈൻ റെസിഡൻസി തുടങ്ങിയ ഹോട്ടലുകളിലെ മിക്കവാറും മുറികളും വിവാഹത്തിനെത്തുന്ന അതിഥികൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ഓരോ ഹോട്ടലുകളിലും അമ്പതിലേറെ മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

50 കുതിരകൾ....

50 കുതിരകൾ....

50 കുതിരകൾ അണിനിരക്കുന്ന ഘോഷയാത്രയാവും തേജ് പ്രതാപ്-ഐശ്വര്യ വിവാഹത്തിലെ പ്രധാന ആകർഷണം. ആർജെഡി എംഎൽഎ സരോജ് യാദവാണ് വിവാഹഘോഷയാത്രയ്ക്കായി 50 കുതിരകളെ പാട്നയിൽ എത്തിച്ചിരിക്കുന്നത്. തന്റെ മണ്ഡലമായ ബർഹാറയിൽ നിന്നും നിരവധി ട്രക്കുകളിലായാണ് സരോജ് യാദവ് കുതിരകളെ കൊണ്ടുവന്നത്. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞദിവസം ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ പ്രത്യേക പൂജകളും നടന്നിരുന്നു.

 ഭക്ഷണം...

ഭക്ഷണം...

വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികൾക്കായി വൈവിധ്യങ്ങൾ നിറഞ്ഞ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അമൃത്സാരി കുൽച്ച. ആഗ്ര പറാത്ത, ലിട്ടി ഛോക്ക തുടങ്ങിയ തനത് വിഭവങ്ങളും ചടങ്ങിൽ വിളമ്പും. കാൻപൂർ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പും ഭാട്ടിയ ഹോട്ടൽ ഗ്രൂപ്പുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കാനായി പഞ്ചാബ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നൂറിലേറെ പാചകക്കാരും അതിലേറെ സഹായികളും കഴിഞ്ഞദിവസം പാട്നയിൽ എത്തിയിരുന്നു. വിവിഐപികൾക്കായി പ്രത്യേക ഭക്ഷണ പന്തൽ ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവർക്കായി നൂറിലേറെ കൗണ്ടറുകളും സജ്ജമാക്കി.

ഡിസൈനർമാർ...

ഡിസൈനർമാർ...

പ്രമുഖ ഫാഷൻ ഡിസൈനറായ എംഎ റഹ്മാൻ തയ്യാറാക്കിയ പൈജാമയും കുർത്തയുമാണ് തേജ് പ്രതാപ് വിവാഹത്തിന് അണിയുന്നത്. രണ്ട് നിറങ്ങളിലുള്ള കുർത്തയും പൈജാമയുമാണ് റഹ്മാൻ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും തേജ് പ്രതാപിന് കൂടുതൽ ഇണങ്ങുന്ന രീതിയിലുമാണ് വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. ലാലു പ്രസാദ് യാദവും തേജിന്റെ സഹോദരങ്ങളും റഹ്മാൻ തയ്യാറാക്കിയ വസ്ത്രം തന്നെയാണ് ധരിക്കുന്നത്. ഇളംനിറത്തിലുള്ള അലങ്കാരപ്പണികൾ കുറഞ്ഞ ഗൗണായിരിക്കും ഐശ്വര്യ റായിയുടെ വേഷം.

കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം! കന്നഡിഗർ കൈവിട്ടാൽ കോൺഗ്രസ് തകർന്നടിയും... കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം! കന്നഡിഗർ കൈവിട്ടാൽ കോൺഗ്രസ് തകർന്നടിയും...

ജെസ്ന എവിടെ? മൈസൂരിലും കണ്ടെത്താനായില്ല, അന്വേഷണം അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങി... ജെസ്ന എവിടെ? മൈസൂരിലും കണ്ടെത്താനായില്ല, അന്വേഷണം അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങി...

English summary
lalu's son tej pratap and aishwarya rai marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X