വീഡിയോ എടുത്ത ജേര്‍ണലിസ്റ്റിനെ ലാലു പ്രസാദ് യാദവിന്റെ മകന്‍ ഭീഷണിപ്പെടുത്തി!
പട്‌ന: ബിഹാറിലെ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ് മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജ് പ്രതാപ്. ഒരു ഇംഗ്ലീഷ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനെയാണ് മന്ത്രി ഭീഷണിപ്പെടുത്തിയത്. തന്റെ വീഡിയോ എടുത്തതാണ് തേജ് പ്രതാപിനെ പ്രകോപിതനാക്കിയത് എന്ന് കരുതുന്നു.
വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കേസ് കൊടുക്കും എന്നായിരുന്നു തേജ് പ്രതാപിന്റെ ഭീഷണി. ഞാന്‍ നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കും. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങളോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ ആ വീഡിയോ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഞാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും - മന്ത്രി മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞു.

ആര്‍ ജെ ഡി സ്ഥാപക ദിനാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം. തേജ് പ്രതാപിന്റെ പെരുമാറ്റത്തില്‍ അസന്തുഷ്ടരായ മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ച് പോകാന്‍ ഒരുങ്ങി. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടാണ് ഇവരെ തിരിച്ചുകൊണ്ടുവന്നത്. തേജ് പ്രതാപ് ഒരു ക്യാമറയില്‍ ചിത്രങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.












Click it and Unblock the Notifications