'അയോധ്യയില്‍ രാമക്ഷേത്രത്തിനുവേണ്ടി രംഗത്തിറങ്ങിയാല്‍ ലാലുവിന് പ്രധാനമന്ത്രിയാകാം'
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രത്തിനുവേണ്ടി രംഗത്തിറങ്ങിയാല്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ഇന്ത്യന്‍ പ്രധാനമന്ത്രിവരെയാകാമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. കടിഹാര്‍ ജില്ലയില്‍ നടത്തിയ ഒരു പരിപാടിയിലാണ് തൊഗാഡിയ ലാലുവിന് പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.
അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തില്‍ ലാലുവിനും അണിചേരാം. അതുവഴി അദ്ദേഹത്തിന് പ്രധാനമന്ത്രിയാകുകയും ചെയ്യാം. രാമക്ഷേത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഹിന്ദു സമൂഹം നേതാവായി കരുതുമെന്നും തൊഗാഡിയ പറഞ്ഞു. ലാലുവിനെ മാത്രമല്ല, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തൊഗാഡിയ ക്ഷണിക്കുന്നുണ്ട്.

നിതീഷ് കുമാര്‍ ഹിന്ദുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അതുവഴി തങ്ങളുടെ നേതാവ് ആകണമെന്നും തൊഗാഡിയ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കവെ ഹിന്ദു സംഘടനകള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ്.
പല തെരഞ്ഞെടുപ്പുകളിലായി ബിജെപി നേട്ടമുണ്ടാക്കിയിരുന്നത് രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരിലായിരുന്നു. ഇത്തവണയും അതിന് മാറ്റമുണ്ടാകിക്ലെലന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ക്ഷേത്രവിഷയം കൈവിടുമെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹിന്ദു സംഘടനകളുടെ പിന്തുണയോടെ ക്ഷേത്രവിഷയം സജീവമാകുകയാണ് പതിവ്.












Click it and Unblock the Notifications