• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാറില്‍ ലാലുവിന്റെ കുടുംബത്തില്‍ പുതിയ പാര്‍ട്ടി; ലാലു-ദാബ്രി മോര്‍ച്ച, യുപിഎക്ക് തിരിച്ചടിയാകും

പട്‌ന: ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി. ആര്‍ജെഡയും കോണ്‍ഗ്രസും ഒരുമിച്ചാണ് ഇത്തണവ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. എന്നാല്‍ ആര്‍ജെഡി കുടുബത്തിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. കാരണം ലാലുവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ലാലു-ദാബ്രി മോര്‍ച്ച എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തേജ് പ്രതാപ് പറഞ്ഞു. ആര്‍ജെഡിയുടെ വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് തേജ് പ്രതാപ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും ആര്‍ജെഡിക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഛത്ര രാഷ്ട്രീയ ജനതാദള്‍ സംരക്ഷകിന്റെ പദവികള്‍ താന്‍ കഴിഞ്ഞദിവസം ഒഴിഞ്ഞു. തന്നെ അവഗണിക്കുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് നന്നായി അറിയാമെന്നും തേജ് പ്രതാപ് ട്വീറ്റ് ചെയ്തു.

മോദിക്ക് പ്രിയങ്കാ പേടി? സുരക്ഷിത മണ്ഡലം തേടി ഗുജറാത്തിലേക്ക്; സൂറത്തില്‍ മല്‍സരിച്ചേക്കും

ലാലു പ്രസാദിന്റെ മക്കളായ തേജ് പ്രതാപും തേജസ്വി യാദവും തമ്മിലുള്ള തര്‍ക്കമാണ് പുതിയ വിവാദത്തിന് കാരണം. ലാലുവിന്റെ പിന്‍ഗാമിയായി വളര്‍ന്നുവരുന്നത് തേജസ്വിയാണ്. ആര്‍ജെഡിയുടെ എല്ലാ കാര്യങ്ങളും ഇപ്പോള്‍ ഏറ്റെടുത്ത് ചെയ്യുന്നത് തേജസ്വിയാണ്. ലാലു ജയിലിലായ ശേഷം ആര്‍ജെഡി എന്നാല്‍ തേജസ്വിയാണ് എന്നാണ് ബിഹാറിലെ സംസാരം.

ഈ സാഹചര്യമാണ് തേജ് പ്രതാപിന്റെ അതൃപ്തിക്ക് കാരണം. കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം വിദ്യാര്‍ഥി വിഭാഗത്തിലെ പദവികള്‍ രാജിവെച്ചു. തേജ് പ്രതാപ് നിര്‍ദേശിച്ച രണ്ടുപേരെ സ്ഥാനാര്‍ഥികളാക്കിയില്ല എന്നതാണ് കാരണം.

English summary
Lalu Yadav's elder son Tej Pratap likely to float 'Lalu Rabri Morcha'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more