കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലുവിന് അഴിതന്നെ, ആര്‍ജെഡി തലവന്‍ ഏഴ് വര്‍ഷം തടവ്!!
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന് ഏഴ് വര്‍ഷം തടവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രത്യേക സിബിഐ കോടതിയാണ് ലാലുപ്രസാദ് യാദവിന് ശിക്ഷ വിധിച്ചിട്ടുള്ളത്. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 1995-96 കാലയളവില്‍ ഡുംക ട്രഷറിയില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി. ഇതോടെ ആര്‍ജെഡി തലവന്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരിക. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെയുള്ള അഞ്ച് പേരെ മാര്‍ച്ച് 19ന് സിബിഐ കോടതി കുറ്റവിമുക്തരായിരുന്നു. നേരത്തെ മൂന്ന് കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ഇതില്‍ ആദ്യത്തെ കേസില്‍ അഞ്ച് വര്‍ഷത്തെ തടവും രണ്ടാമത്തെ കേസില്‍ മൂന്നരവര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു. മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയും കേസ് പരിഗിച്ച പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. കേസില്‍ മാര്‍ച്ച് അഞ്ചിന് തന്നെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധിപറയുന്നത് മാര്‍ച്ച് 24ലേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കേസില്‍ 31 പേര്‍ക്കെതിരായ വിചാരണയാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്.

കാലിത്തീറ്റ കുംഭകോണത്തിലെ നാലമത്തെ കേസില്‍ ലാലു പ്രസാദ് കുറ്റതക്കാരനാണെന്ന് വിധിച്ചതോടെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തിനാണ് തിരിച്ചടിയാവുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഔദ്യോഗിക ചുമതലകള്‍ വഹിക്കാനോ ഇതോടെ ലാലുവിന് കഴിയില്ല. നിലവില്‍ മുണ്ടയിലെ ജയിലില്‍ 13.5 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ലാലുപ്രസാദ് യാദവ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ മാര്‍ച്ച് 19ന് സിബിഐ കോടതി കേസ് പരിഗണിച്ചപ്പോള്‍ ലാലു പ്രസാദ് യാദവ് ഹാജരായിരുന്നില്ല. 950 കോടി രൂപയുടെ തട്ടിപ്പില്‍ നാല് കേസുകളിലാണ് പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. നാല് കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനെ രണ്ടാമത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ഡിസംബറില്‍ ജയിലില്‍ അടച്ചിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications