കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലുവിന് അഴിതന്നെ, ആര്‍ജെഡി തലവന് ഏഴ് വര്‍ഷം തടവ്!!

Google Oneindia Malayalam News

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന് ഏഴ് വര്‍ഷം തടവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രത്യേക സിബിഐ കോടതിയാണ് ലാലുപ്രസാദ് യാദവിന് ശിക്ഷ വിധിച്ചിട്ടുള്ളത്. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 1995-96 കാലയളവില്‍ ഡുംക ട്രഷറിയില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി. ഇതോടെ ആര്‍ജെഡി തലവന്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരിക. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെയുള്ള അഞ്ച് പേരെ മാര്‍ച്ച് 19ന് സിബിഐ കോടതി കുറ്റവിമുക്തരായിരുന്നു. നേരത്തെ മൂന്ന് കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ഇതില്‍ ആദ്യത്തെ കേസില്‍ അ‍ഞ്ച് വര്‍ഷത്തെ തടവും രണ്ടാമത്തെ കേസില്‍ മൂന്നരവര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു. മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയും കേസ് പരിഗിച്ച പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. കേസില്‍ മാര്‍ച്ച് അഞ്ചിന് തന്നെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധിപറയുന്നത് മാര്‍ച്ച് 24ലേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കേസില്‍ 31 പേര്‍ക്കെതിരായ വിചാരണയാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്.

lalu-06

കാലിത്തീറ്റ കുംഭകോണത്തിലെ നാലമത്തെ കേസില്‍ ലാലു പ്രസാദ് കുറ്റതക്കാരനാണെന്ന് വിധിച്ചതോടെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തിനാണ് തിരിച്ചടിയാവുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഔദ്യോഗിക ചുമതലകള്‍ വഹിക്കാനോ ഇതോടെ ലാലുവിന് കഴിയില്ല. നിലവില്‍ മുണ്ടയിലെ ജയിലില്‍ 13.5 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ലാലുപ്രസാദ് യാദവ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ മാര്‍ച്ച് 19ന് സിബിഐ കോടതി കേസ് പരിഗണിച്ചപ്പോള്‍ ലാലു പ്രസാദ് യാദവ് ഹാജരായിരുന്നില്ല. 950 കോടി രൂപയുടെ തട്ടിപ്പില്‍ നാല് കേസുകളിലാണ് പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. നാല് കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനെ രണ്ടാമത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ഡിസംബറില്‍ ജയിലില്‍ അടച്ചിരുന്നു.

English summary
Rashtriya Janata Dal chief Lalu Yadav has been sentenced to seven years in jail in the fourth case linked to the fodder scam. He was convicted by a court in Jharkhand's Ranchi on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X