കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം അഴിമതി ആരോപണം, ഇപ്പോൾ സമൻസ്; ലാലുവിനെ അടപടലം പൂട്ടി.., പിന്നിൽ നിതീഷ് ?

ലാലുവിനോട് അടുത്ത തിങ്കളാഴ്ചയും തേജസ്വിയോട് ചൊവ്വാഴ്ചയും ഹാജരാകാനാണ് സിബിഐയുടെ സമൻസ്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദിനും മകൻ തേജസ്വി യാദവിനും സിബിഐ സമൻസ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി അടുത്ത ആഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

1993 മുംബൈ സ്‌ഫോടനം; അബുസലിമിനും കരീമുള്ളാ ഖാനും ജീവപര്യന്തം, രണ്ട് പ്രതികള്‍ക്ക് വധശിക്ഷ1993 മുംബൈ സ്‌ഫോടനം; അബുസലിമിനും കരീമുള്ളാ ഖാനും ജീവപര്യന്തം, രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

jdu-rjd

ലാലുവിന് അടുത്ത തിങ്കളാഴ്ചയും മകൻ തേജ്വസിയോട് ബുധനാഴ്ച ഹാജരാകാനുമാണ് സിബിഐ നിർദേശിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനുമെതിരെ സിബിഐ കേസെടുത്തതിനെ തുടർന്നാണ് ബീഹാറിൽ ജെഡിയു- ആർജെഡി സംഖ്യത്തിന് വിള്ളലുണ്ടായതും ഇവർ ഇരു ചേരിയിലേക്കു പിരിഞ്ഞതും.

 അനധികൃത സ്വത്ത് സമ്പാദന കേസ്

അനധികൃത സ്വത്ത് സമ്പാദന കേസ്

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് ഏക്കര്‍ സ്ഥലം പ്രതിഫലമായി വാങ്ങി സ്വകാര്യ കമ്പനികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഹോട്ടല്‍ തുടങ്ങാൻ അനുമതി നൽകിയിരുന്നു.

ഗൂഡാലോചന

ഗൂഡാലോചന

ഹോട്ടല്‍ ഉടമസ്ഥയായ സരള ഗുപ്തയും ലാലുപ്രസാദ് യാദവും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. ആര്‍ജിഡി എംപിയും യാദവിന്റെ സുഹൃത്തുമായ പ്രേം ഗുപ്തയുടെ ഭാര്യയാണ് സരള ഗുപ്ത

 തേജസ്വിയുടെ പേരിൽ

തേജസ്വിയുടെ പേരിൽ

അനധികൃതമായി നേടിയെന്ന് ആരോപിക്കുന്ന സ്ഥലം മകനും മുൻ ബീഹാർ ഉപമുഖമന്ത്രിയുമായിരുന്ന തേജസ്വിയുടെയും പേരിൽ കൂടിയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഈ സംഭവം നടക്കുമ്പോൾ താൻ കുട്ടിയാണെന്നും ഏതു കൊണ്ട് തന്നെ ഈ കേസിൽ പ്രതി ചേർക്കാൻ സാധിക്കില്ലെന്നും തേജസ്വി പറയുന്നുണ്ട്.

സ്വത്തുക്കൾ കണ്ടുകൊട്ടി

സ്വത്തുക്കൾ കണ്ടുകൊട്ടി

ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു.ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി,മകൻ തേജ് പ്രസാദ് യാദവ്, മകള്‍ മിസ ഭാരതി എന്നിവര്‍ക്കെതിരെ ബിനാമി ഇടപാട് നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. കൂടാതെ ആര്‍ജെഡി എംപി മിസ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്‍റെയും മകൻ തേജ്സ്വി യാദവിന്‍റെയും സ്വത്തുകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

കേസ് രാഷ്ട്രീയ പകപോക്കൽ

കേസ് രാഷ്ട്രീയ പകപോക്കൽ

തനിക്കും തന്റെ കുടുംബത്തിനുമെതിരെയുള്ള അഴിമതി കേസ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ലാലുവിന്റെ വാദം. എന്നാൽ ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ലെന്നു ലാലു അറിയിച്ചിരുന്നു

ആർജെഡി-ജെഡിയു സംഖ്യം പിരിഞ്ഞു

ആർജെഡി-ജെഡിയു സംഖ്യം പിരിഞ്ഞു

അഴിമതി ആരോപണത്തെ തുടർന്ന് ആര്‍ജെഡി ജെഡിയു സംഖ്യം പിരിഞ്ഞ് നിതീഷ് സർക്കാർ ബിജെപിയുമായി ചേർന്ന് പുതിയ മന്ത്രി സഭ രൂപീകരിച്ചത്. ആദ്യമൊന്നും ഈ വിഷയത്തിൽ ആഭിപ്രായം ഉന്നയിക്കാതിരുന്ന നിതീഷ് അവസാന നിമിഷം ഉപ മുഖ്യമന്ത്രിയായിരുന്ന തേജസ്വിയോടെ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

English summary
Bihar politician Lalu Yadav and his son Tejashwi have been summoned by the CBI next week in connection with a land scam that precipitated the break-up of their grand alliance with Chief Minister Nitish Kumar in July and left them out of power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X