കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ മഹാറാലി; പങ്കെടുത്താൽ ഗാന്ധി കുടുംബത്തിന് പണിയാകും!! കോൺഗ്രസിൽ അഭിപ്രായ ഭിന്നത

സോണിയ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിൽ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാമെന്ന് നിശ്ചയിച്ചിരുന്നു

  • By Ankitha
Google Oneindia Malayalam News

പാട്ന: ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന റാലിയിൽ കേൺഗ്രസ് അധ്യക്ഷയും ഉപാധ്യക്ഷനും പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ ഞായറാഴ്ച പാട്നയിൽ നടക്കുന്ന റാലിയിൽ കോൺഗ്രസ് സഹകരിക്കുമെന്ന് വാക്കു നൽകിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബം പങ്കെടുക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്.

9 വർഷത്തിനു ശേഷം ശ്രീകാന്ത് പുരോഹിത് പുറത്ത്; കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് സൈന്യത്തില്‍ 9 വർഷത്തിനു ശേഷം ശ്രീകാന്ത് പുരോഹിത് പുറത്ത്; കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് സൈന്യത്തില്‍

ലാലു പ്രസാദും കുടുംബവും പലതരം അഴിമതി കേസുകളിൽ കുടുങ്ങി കിടക്കുന്നതാണ് കോൺഗ്രസിനെ പിന്നോട്ടു വലിക്കാൻ കാരണം. ആർജെഡിയുമായി ബന്ധം ഉപേക്ഷിക്കാൻ വയ്യെങ്കിലും പെതുവേദിയിൽ ലാലുവുമായി വേദി പങ്കിടുന്നത് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടുന്ന സാഹചര്യത്തിൽ പബ്ലിക് റിലേഷൻ കൂടുതൽ വഷളാക്കേണ്ടെന്നാണ് കോൺഗ്രസിന്റെ പൊതുവെയുളള അഭിപ്രായം. എന്നാൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ അവസരത്തെ കാണുന്നതിനാല്‍ പങ്കെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.

lalu prasad

ലാലു പ്രസാദിന്റെ മഹാറാലിയിൽ സോണിയ ഗാന്ധി പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്നാണ് ബീഹാറിലെ കോൺഗ്രസിന്റെ നിലപാട്. ബിഎസ്പി നേതാവ് മായവതി ചടങ്ങളിൽ പങ്കെടുക്കില്ല. പകരം പ്രതിനിധിയായി എംപിമാരെ അയക്കും.സമാജ് വാദി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുക്കില്ല.

English summary
As Lalu Yadav's rally, designed as a takedown of Prime Minister Narendra Modi, approaches, the Congress in Bihar is reportedly divided about whether its top bosses, Sonia and Rahul Gandhi, should fly down for the event in Patna on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X