Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിനെ ചെറുക്കാന്‍ ഡിഎസ്എസ്; പിറവി ബിഹാറില്‍, സംഘപരിവാരം കുഴങ്ങും, പ്രചാരണം തുടങ്ങി

സംഘടന രൂപീകരിച്ചതിനോട് അനുബന്ധിച്ച് തേജ് പ്രതാപ് രഥയാത്രയും നടത്തി. വൈശാലി ജില്ലയിലെ മഹുവയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എയാണ് തേജ് പ്രതാപ്.

പട്‌ന: ആര്‍എസ്എസിന്റെയും അവരുടെ വര്‍ഗീയ അജണ്ടകളെയും നേരിടാന്‍ ബിഹാറില്‍ ഒരു യുവസംഘടന രൂപീകരിച്ചു. പേര് ഡിഎസ്എസ്. അതായത് ധര്‍മനിരപേക്ഷ സേവക് സംഘ്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവ് ആണ് സംഘടന രൂപീകരിച്ച് ആര്‍എസ്എസിനെ നേരിടാന്‍ ഒരുങ്ങുന്നത്.

ആര്‍എസ്എസ് മതവികാരം ഇളക്കി വിടുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം ആശയം ഇല്ലാതാക്കണം. ഡിഎസ്എസ് അവര്‍ക്കെതിരേ പോരാടും- തേജ് പ്രതാപ് പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tej

സംഘടന രൂപീകരിച്ചതിനോട് അനുബന്ധിച്ച് തേജ് പ്രതാപ് രഥയാത്രയും നടത്തി. വൈശാലി ജില്ലയിലെ മഹുവയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എയാണ് തേജ് പ്രതാപ്. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്താന്‍ ഹിന്ദു യുവ വാഹിനി രൂപീകരിച്ചത് പോലെ ബിഹാറിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അത്തരം നീക്കങ്ങളെ എന്തുവില കൊടുത്തും ഡിഎസ്എസ് എതിര്‍ക്കും. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും തേജ് പ്രതാപ് പറഞ്ഞു.

അതേസമയം, തേജ് പ്രതാപിനെതിരേ മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി. ആദ്യം ആര്‍എസ്എസില്‍ ചേര്‍ന്ന് അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് തേജ് പ്രതാപ് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+