കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാംഡ; പുതിയ കൊവിഡ് വൈറസ് വകഭേദം 29 രാജ്യങ്ങളിൽ കണ്ടെത്തി

Google Oneindia Malayalam News

ദില്ലി; ഏറ്റവും കൂടുതൽ വ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദത്തോടെ ലോകം പൊരുതുന്നതിനിടെ പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ. ലംഡ എന്ന് നാമകരണം ചെയ്തിരിക്കുന്ന വൈറസ് പെറുവിലാണ് ആദ്യം കണ്ടെത്തിയത്. നിലവിൽ ഈ വൈറസ് വകഭേദം 29 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് അമേരിക്കയിലാണ് പ്രധാനമായും ഇത് കണ്ടെത്തിയത്.

 New Covid virus strains

പെറുവിൽ ഏപ്രിൽ വരെ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളിൽ 81 ശതമാനവും ഈ വകഭേദമാണ്. ദക്ഷിണ അമേരിക്കയിലെ ഉയർന്ന സാന്നിധ്യം കാരണം ലാം വകഭേദത്തെ 'വാരിയന്റ് ഓഫ് ഇന്ററസ്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ചിലി പോലുള്ള രാജ്യങ്ങളിലും അർജന്റീന, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലും ലാംഡ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ ലാംഡ വൈറസുകൾക്ക് ഉയർന്ന വ്യാപനശേഷി ഉണ്ടായേക്കാമെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഡെൽറ്റ ഡെൽറ്റ വകഭേദത്തെ ഈ ആഴ്ച ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) "വാരിയന്റ് ഓഫ് കൺസേൺ" എന്ന് തരംതിരിച്ചിരുന്നു. നേരത്തേ വാരിയന്റ് ഓഫ് കൺസൺ വിഭാഗത്തിലാണ് ഡെൽറ്റയേയും ഉൾപ്പെടുത്തിയിരുന്നതെങ്കിലും ഇതിന്റെ ഉയർന്ന വ്യാപനശേഷി കണക്കിലെടുത്ത് വാരിയന്റ് ഓഫ് കൺസേൺ വിഭാഗത്തിൽ ഉശ്‍പ്പെടുത്തുകയായിരുന്നു.

ജനങ്ങൾ ജാഗ്രത കൈവിട്ടത് രണ്ടാം തരംഗത്തിന് കാരണമായി; ആരോഗ്യമന്ത്രി ഹർഷവർധൻജനങ്ങൾ ജാഗ്രത കൈവിട്ടത് രണ്ടാം തരംഗത്തിന് കാരണമായി; ആരോഗ്യമന്ത്രി ഹർഷവർധൻ

Recommended Video

cmsvideo
Novavax vaccine is 90 percent effective against virus | Oneindia Malayalam

അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?

English summary
Lamda; New Covid virus strains found in 29 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X