കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി തര്‍ക്കം; യുപിയില്‍ മുന്‍ എംഎല്‍എയെ മര്‍ദിച്ച് കൊലപ്പെടുത്തി, പ്രതിഷേധവുമായി പ്രതിപക്ഷം

Google Oneindia Malayalam News

ലഖ്നൗ: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. നിഘാസൻ മണ്ഡലത്തിൽ നിന്ന്​ മൂന്ന്​ തവണ നിയമസഭ സമാജികനായി തെര​ഞ്ഞെടുക്കപ്പെട്ട നിര്‍വേന്ദ്ര കുമാര്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. ലംഖിപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന് പിന്നാലെ എംഎല്‍എയെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച നിര്‍വേന്ദ്ര മിശ്രയുടെ മകനും മര്‍ദ്ദനമേറ്റു. നിര്‍വേന്ദ്ര മിശ്രയും കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളടങ്ങുന്ന സംഘവും തമ്മില്‍ ഭൂമിയുടെ അവകാശവാദത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ത്രിക്കോലിയ ബസ്​ സ്​റ്റാൻഡിന്​ സമീപമായിരുന്നു തർക്ക ഭൂമി. ഞായറാഴ്ച രാവിലെ നൂറിലധികം ആളുകളുമായി സ്ഥലം പിടിച്ചെടുക്കാൻ കിഷന്‍ കുമാര്‍ ഗുപ്ത് എത്തുന്നതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

crime

മിശ്രയും തന്‍റെ ആളുകളുമായിട്ടായിരുന്നു സ്ഥലത്തെത്തിയത്. വാക്കേറ്റത്തിനൊടുവില്‍ ഇരും സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മിശ്ര, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് സുരക്ഷാ സംവിധാനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു കുറ്റപ്പെടുത്തി.

<strong>ആറന്‍മുള: സാംസ്കാരിക ഒപ്പ് വാദികൾ പിണറായിയുടെ കക്ഷം ക്ഷൗരം ചെയ്തിരിക്കുകയാണെന്ന് ബി ഗോപാലകൃഷ്ണ</strong>ന്‍ആറന്‍മുള: സാംസ്കാരിക ഒപ്പ് വാദികൾ പിണറായിയുടെ കക്ഷം ക്ഷൗരം ചെയ്തിരിക്കുകയാണെന്ന് ബി ഗോപാലകൃഷ്ണന്‍

ആലപ്പുഴയില്‍ ഇന്ന് 221 പേര്‍ക്ക് കൊവിഡ്: 200 പേര്‍ക്കും സമ്പര്‍ക്കം, ജില്ലയില്‍ 1573 രോഗികള്‍ആലപ്പുഴയില്‍ ഇന്ന് 221 പേര്‍ക്ക് കൊവിഡ്: 200 പേര്‍ക്കും സമ്പര്‍ക്കം, ജില്ലയില്‍ 1573 രോഗികള്‍

English summary
Land dispute: forer mla killed in utterpradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X