ബെംഗളുരുവില്‍ രണ്ടാമത്തെ എയര്‍പോര്‍ട്ടിന് സ്ഥലം കണ്ടെത്തി? തൊട്ടടുത്ത് മറ്റൊരു എയര്‍പോര്‍ട്ടിനും സാധ്യത
ബെംഗളൂരു: ബെംഗളൂരുവിലെ വിമാന യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം. ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യമുള്ള, ബെംഗളുരുവിന് രണ്ടാമതൊരു വിമാനത്താവളം ഏറെ അനിവാര്യമാണ്. നിലവിലുള്ള വിമാനത്താവളത്തില്‍ അതിന്റെ ശേഷിയില്‍ കവിഞ്ഞുള്ള യാത്രക്കാര്‍ എത്തുന്നതിനാല്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പുതിയ എയര്‍പോര്‍ട്ടിനായുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ വിമാനത്താവളം എവിടെ സ്ഥാപിക്കുമെന്നതിലായിരുന്നു ആശയക്കുഴപ്പം നിലനിന്നിരുന്നത്.
ഇപ്പോഴിതാ, ബെംഗളൂരു നഗരത്തിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട് എവിടെ വരും എന്നതില്‍ ചില നിര്‍ണായക സൂചനകള്‍ പുറത്തുവരികയാണ്. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമായി കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരു സൗത്തിനെ തിരഞ്ഞെടുത്തേക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് കനകപുര റോഡ്, ബന്നാര്‍ഘട്ട റോഡ് എന്നീ പ്രദേശങ്ങളാണ് പരിഗണനയില്‍ പ്രധാനമായും ഉള്ളത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സ്ഥലം കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയുടെ സമഗ്രമായ റിപ്പോര്‍ട്ട് വൈകാതെ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിക്കും. ഒരു വിമാനത്താവളത്തിന് അനുയോജ്യമായ ഭൂപ്രകൃതിയും അടിസ്ഥാന സൗകര്യങ്ങളും ഈ പ്രദേശങ്ങളിലുള്ളതാണ് സര്‍ക്കാരിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
അതേസമയം, രണ്ടാമതൊരു വിമാനത്താവളം സ്ഥാപിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. നിലവിലുള്ള കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് താങ്ങാന്‍ കഴിയുന്നതിലധികം യാത്രക്കാരെയാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്. അടുത്ത ദശകത്തിനുള്ളില്‍ വിമാന സര്‍വീസുകളുടെ ഡിമാന്‍ഡ് ഇരട്ടിയാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അതിനാല്‍ 10000 കോടിയോളം രൂപ ചെലവ് വരുന്ന രണ്ടാമത്തെ വിമാനത്താവള പദ്ധതിയെ അടിയന്തര ആവശ്യമായാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
അതേസമയം, അയല്‍ സംസ്ഥാനമായ തമിഴ്നാടും പുതിയൊരു വിമാനത്താവളത്തിനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. ബെംഗളൂരുവിന് സമീപമുള്ള തമിഴ്നാട് നഗരമായ ഹൊസൂരില്‍ പുതിയൊരു വിമാനത്താവളം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്നത്. ഇത് തെക്കന്‍ ബെംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രക്കാരെ കൂടി അങ്ങോട്ടേക്ക് ആകര്‍ഷിക്കാനുള്ള നീക്കം ആയിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ കാണുന്നത്. ഇത് പ്രാദേശികമായ ഒരു മത്സരത്തിനു കൂടി വഴിതെളിക്കുമെന്നാണ് വിലയിരുത്തലുകള്‍.
തെക്കന്‍ ബെംഗളുരുവില്‍ വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. കെമ്പെഗൗഡ വിമാനത്താവളത്തിന്റെ പരമാവധി ശേഷി 85 ദശലക്ഷം യാത്രക്കാരാണ്. ഇതില്‍ പകുതിയിലധികം (40 ലക്ഷത്തോളം) വരുന്നത് തെക്കന്‍ ബെംഗളൂരുവില്‍ നിന്നാണ്. ഈ മേഖലയില്‍ ഒരു വിമാനത്താവളം വരേണ്ടതിന്റെ അനിവാര്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
തെക്കന്‍ ബെംഗളുരുവില്‍ ഒരു വിമാനത്താവളം അടിയന്തരമായി വന്നില്ലെങ്കില്‍ ഇവിടെയുള്ള യാത്രക്കാര്‍ തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതേസമയം ഈ രണ്ടു സ്ഥലങ്ങള്‍ പരിഗണനയില്‍ ഉണ്ടെങ്കിലും തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. സമഗ്രമായ സാങ്കേതിക സാധ്യതാ പഠനം പൂര്‍ത്തിയാകുന്നതുവരെ അന്തിമ തീരുമാനമെടുക്കില്ലെന്ന് അടിസ്ഥാന സൗകര്യ വികസന - വ്യവസായ വകുപ് മന്ത്രി എംബി പാട്ടീല്‍ വ്യക്തമാക്കി.
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതികളില്‍ മുന്‍ പരിചയമുള്ള സ്ഥാപനങ്ങളെ കണ്ടെത്തി ടെന്‍ഡര്‍ നടപടികള്‍ ക്ഷണിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അതേസമയം പദ്ധതിക്ക് വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്. 100 - 120 കിലോമീറ്റര്‍ ചുറ്റളവില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പരിസ്ഥിതികമായ ആഘാതങ്ങള്‍, സാമ്പത്തികമായ ഭദ്രത, നിലവിലുള്ള വിമാനത്താവളവുമായുള്ള വ്യോമാതിര്‍ത്തി മാനേജ്മെന്റ് എന്നിവ വലിയ തടസങ്ങളായി നിലനില്‍ക്കുകയാണ്.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications