കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ കാര്‍വാറിനടുത്ത് മണ്ണിടിച്ചില്‍, 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയെന്ന് യെദ്യൂരപ്പ; നിര്‍മല സീതാരാമന്‍ കര്‍ണാടകയിലേക്ക് തിരിച്ചു

Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടകയില്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. 6000 കോടി രൂപയുടെ നഷ്ടം ഇതുവരെ കണക്കാക്കപ്പെട്ടിട്ടുണ്ട്. കാര്‍വാറിനടുത്ത് മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് അതു വഴിയുള്ള എല്ലാ കൊങ്കണ്‍ ട്രെയിനുകളും റദ്ദാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം മഹാരാഷ്ട്രയിലെ ഡാമുകളില്‍ നിന്ന് വെള്ളം പുറന്തള്ളുന്നതുമൂലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 30 ജില്ലകളില്‍ 16 ജില്ലകളെങ്കിലും ദുരിതത്തിലാണ്.

വടക്കന്‍ കേരളത്തിന് ആശ്വാസം! അതിശക്തമായ മഴ ഇന്ന് കൂടി! തെക്കന്‍ കേരളത്തിന് നെഞ്ചിടിപ്പ്വടക്കന്‍ കേരളത്തിന് ആശ്വാസം! അതിശക്തമായ മഴ ഇന്ന് കൂടി! തെക്കന്‍ കേരളത്തിന് നെഞ്ചിടിപ്പ്

12 ഓളം ജില്ലകളെയും 60 താലൂക്കുകളെയും മഴ ബാധിച്ചു, അതില്‍ 8 ജില്ലകളെയും 25 താലൂക്കുകളെയും സാരമായി ബാധിച്ചു. 14 റോഡുകളില്‍ 11 എണ്ണം അടച്ചു. ബെല്‍ഗാം, ഹുബ്ലി, ധാര്‍വാഡ്, ഷിമോഗ, കാര്‍വാര്‍, മംഗലാപുരം, മഡിക്കേരി നഗരങ്ങളെ ബാധിച്ചു. ഹില്ലി മല്‍നാദ് പ്രദേശം ഈ നൂറ്റാണ്ടിലെ മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നു. പട്ടടക്കല്‍, നഞ്ചനഗുഡ്, ഭഗമണ്ഡല എന്നിവിടങ്ങളിലെ പുരാതന ക്ഷേത്രങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

karwarkarnataka-


കുറഞ്ഞത് 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 1,024 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തെ സാരമായി ബാധിച്ചു. 20 എന്‍ഡിആര്‍എഫ് ടീമുകളും 10 ആര്‍മി ടീമുകളും 5 നേവി ടീമുകളും 2 എസ്ഡിആര്‍എഫ് ടീമുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ചു. ബാഗലക്കോട്ട ജില്ലയിലെ ലോക പൈതൃക സ്ഥലമായ പട്ടടക്കല്ലു ക്ഷേത്രത്തില്‍ നിന്ന് 66 പേരെ രക്ഷപ്പെടുത്തി. 120 ഓളം പേരെ കൂടി ഇനി രക്ഷപ്പെടുത്താനുണ്ട്. നേത്രാവതി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കൃഷ്ണ നദിയിലേക്ക് 5.40 ലക്ഷം ക്യൂസെക്‌സ് വെള്ളം വീണ്ടും തുറന്നു വിട്ടതിനാല്‍ യാദഗിരി ജില്ലയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.


English summary
Land slide in Karnataka's Karwar,Nirmala Sitharaman to Karantaka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X