കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് പുത്തുമലയിൽ വൻ ഉരുൾപൊട്ടൽ; നാൽപ്പതോളം പേരെ കാണാതായി, അതീവ ജാഗ്രതാ നിർദ്ദേശം

Google Oneindia Malayalam News

മേപ്പാടി: കനത്ത മഴയിൽ വയനാട്ടിലെ ചൂരൽമല പുത്തുമലയിൽ വൻ ഉരുൾപൊട്ടൽ. നാൽപതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകൾ തകർന്നു. അമ്പലവും പള്ളിയും അടക്കം നിരവധി കെട്ടിടങ്ങൾ മണ്ണിനടിയിലായി. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. വയനാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലായി.

 പേമാരി കനക്കുന്നു... പ്രളയ ദുരന്തം സർക്കാരിനെ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ്! പേമാരി കനക്കുന്നു... പ്രളയ ദുരന്തം സർക്കാരിനെ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ്!

അതേ സമയം ഇവിടേക്കുള്ള ഗതാഗത സംവിധനം പൂർണമായി നിലച്ചതോടെ രക്ഷാപ്രവർത്തകർക്ക് ഏറെ വൈകിയാണ് പ്രദേശത്ത് എത്തിച്ചേരാനായത്. സൈന്യവും ദുന്ത നിവാരണ സേനയും ഇവിടേക്ക് തിരിച്ചതായി സികെ ശശീന്ദ്രൻ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്. മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ആളുകളെ മാറ്റുകയാണ്.

wayand

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയാണ് സൈന്യത്തെ ആവശ്യപ്പെട്ടത്. വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസത്തിനാണ് സൈന്യത്തെ ആവശ്യപ്പെട്ടത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ ഏഴ് പേരാണ് മരിച്ചത്. വയനാട് അടക്കം സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ നടക്കാനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വയനാട്ടിൽ മുട്ടിൽ മലയിൽ മണ്ണിടിഞ്ഞ് വീണ് ദമ്പതികൾ കൊല്ലപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
Land slide in Wayand Meppady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X