കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടകില്‍ മണ്ണിടിച്ചില്‍: നവജാത ശിശുവുള്‍പ്പെടെ ആറ് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • By Staff
Google Oneindia Malayalam News

കര്‍ണാടക:കര്‍ണാടകയിലെ കുടക്,ഹാസന്‍ ഭാഗങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുള്ള മണ്ണിടിച്ചില്‍ തുടരുന്നു. വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇവിടെ വീട് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഇവിടങ്ങളിലെ 300ഓളം താമസക്കാരെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു. മടിക്കേരിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് വെള്ളിയാഴ്ച നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു. മടിക്കേരി,മക്കന്തൂര്‍ സ്വദേശി സാബു,ജുഡുപാല ഗ്രാമത്തിലെ വസപ്പ,സോമവാര്‍പേട്ടയിലെ 14ദിവസം പ്രായമായ ഒരു കുട്ടിയുമാണ് മരിച്ചത്.വീടിനുസമീപത്തുള്ള കുന്നിടിഞ്ഞാണ് മൂവരും മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.... മോദിയോട് അഭ്യര്‍ഥനയുമായി രാഹുല്‍കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.... മോദിയോട് അഭ്യര്‍ഥനയുമായി രാഹുല്‍

എന്നാല്‍ മൂടല്‍മഞ്ഞും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് തസ്സമാകുകയാണ്.കൃത്യമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഒറ്റപെട്ടു നില്‍ക്കുന്നവരെയും,കാണാതായവരെ കണ്ടെത്താനുമായി ഹെലികോപ്റ്റര്‍ സൗകര്യമുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.ഒട്ടനവധിപേര്‍ ഇപ്പോഴും കട്ടേക്കരി കുന്നില്‍ ഒറ്റപെട്ടു കഴിയുന്നു എന്നാണ് ഒടുവിലായി കിട്ടിയ വിവരം. മണ്ണിടിച്ചിനെതുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നിന്നുമുളള കെഎസ്ആര്‍ടിസ് ബസ് സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു.

land slide in karanataka

മന്ത്രിമാരായ എച്ച് ഡി രേവണ്ണയും ആര്‍ വി ദേശ്പാണ്ഡയും കുടകിലെ പ്രളയബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.മടിക്കേരിയിലെ കുന്നിടിച്ചിലില്‍ കാണാതായവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമായി കേന്ദ്രസേനയുടെ സഹായം തേടിയെത്തിയിട്ടുണ്ടെന്നും 70അംഗ കേന്ദ്രസേന നാളെ എത്തുമെന്നും മന്ത്രി പറഞ്ഞു.

English summary
The Army has joined operations to rescue people stranded due to floods and landslides in rain-battered Kodagu district.All major roads leading to Kodagu are blocked and a massive rescue operation has been launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X