• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിക്രം ലാൻഡർ എന്നോ മരിച്ചു. ഓട്ടോമാറ്റിക് ലാൻഡിംഗ് പ്രോഗ്രാം പിഴച്ചെന്ന് കണ്ടെത്തൽ

ചെന്നൈ: ചന്ദ്രോപരിതലത്തിൽ നിന്നും വെറും 2.1 കിലോമീറ്റർ അകലെ വെച്ച് ബന്ധം നഷ്ടമായ വിക്രം ലാൻഡർ വീണ്ടും പ്രവർത്തനക്ഷമമാകുമെന്നും നിർണാകയ വിവരങ്ങൾ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം ഇതുവരെ. ചന്ദ്രയാൻ ഓർബിറ്റർ ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിനെ കണ്ടെത്തുകയും ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കുകയും ചെയ്തതോടെയായിരുന്നു ഇത്. എന്നാൽ സെപ്റ്റംബർ ഏഴാം തീയതി ചന്ദ്രേപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ തന്നെ വിക്രം ലാൻഡർ പ്രവർത്തനരഹിതമായെന്ന് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞന്മാർക്ക് അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഓട്ടോമാറ്റിക് ലാൻഡിംഗ് പ്രോഗ്രോമിലെ പിഴവാണ് വിക്രം ലാൻഡറിൻറെ തകർച്ചയ്ക്ക് കാരണമായതെന്നാണ് പരാജയം പഠിക്കുന്ന ശാസ്ത്രജ്ഞസംഘം വിലയിരുത്തുന്നത്. ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മാധ്യമപ്രവർത്തകൻ അരുൺ റാം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിക്രംലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്ന് ശാസ്ത്രജ്ഞർമാർക്ക് മുൻപ് തന്നെ അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

ആഘാതം അതിജീവിച്ചില്ല

ആഘാതം അതിജീവിച്ചില്ല

1471 കിലോ ഭാരമുള്ള വിക്രം ലാൻഡർ ഏകദേശം 200 കിലോമീറ്റർ സ്പീഡിലാണ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്നത്. തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നു താഴേയ്ക്കുള്ള യാത്ര. എന്നാൽ ഓൺബോർഡ് സംവിധാനങ്ങൾക്ക് ഈ ആഘാതം അതിജീവിക്കാൻ സാധിച്ചില്ല. ലാൻഡർ മുകളിലേക്ക് തിരികുകയോ ചരിഞ്ഞോ കിടക്കുകയാണെന്നും എന്നാൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങൾ കണ്ട ശാസ്ത്രജ്ഞർ വ്യക്തമാക്കിയത്.

ലാൻഡിംഗിൽ പിഴവ്

ലാൻഡിംഗിൽ പിഴവ്

വിക്രം ലാൻഡർ നാലുകാലുകളിൽ ചന്ദോപരിതലം തൊട്ടിരിക്കാൻ സാധ്യതയില്ലെന്നാണ് ചിത്രം വിശകലനം ചെയ്ത ഐഎസ്ആർ ശാസ്ത്രജ്ഞൻ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് കാലുകൾളെങ്കിലും പുറത്തേയ്ക്ക് തള്ളി നിൽക്കുന്നതായി ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ലാൻഡർ ചരിഞ്ഞോ തലകീഴായി മറിഞ്ഞോ ഇരിക്കുകയാണെന്ന് ഇതിൽ നിന്നും അനുമാനിക്കാം.

ബന്ധം നഷ്ടമായി

ബന്ധം നഷ്ടമായി

വിക്രം ലാന്ഡറിന്റെ യാത്രയിൽ ലക്ഷ്യ സ്ഥാനത്തിന് 10 കിലോമീററർ അകലെ വെച്ച് നിയന്ത്രണം നഷ്ടമായിരിന്നിരിക്കാമെന്നും 330 മീറ്റർ ഉയരത്തിൽ വെച്ച് ബന്ധം പൂർണമായും നഷ്ടമായിരിക്കാമെന്നുമാണ് പരാജയം വിശകലനം ചെയ്ത് മറ്റൊരു ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അകലെവെച്ചാണ് വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതെന്നാണ് നേരത്തെ ഐഎസആർഒ വ്യക്തമാക്കിയത്. തലകീഴായി താഴേക്ക് വരുമ്പോൾ ബ്രേക്കുകളായി പ്രവർത്തിക്കേണ്ടിയിരുന്ന ത്രസ്റ്ററുകൾ അക്സലേറ്ററുകളായി പ്രവർത്തിക്കുകയും 200 കിലോമീറ്റർ വേഗതയിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയും ചെയ്തിരിക്കാം.

കശ്മീരിൽ കാലിടറി പാകിസ്താൻ: യുഎന്നിൽ പ്രമേയമില്ല, പരാതി ഉന്നയിക്കാൻ ലോകരാജ്യങ്ങൾ പിന്തുണച്ചില്ല!!

വേഗത നിയന്ത്രിക്കാനായില്ല

വേഗത നിയന്ത്രിക്കാനായില്ല

വിക്രം ലാൻഡർ നിവരുകയും ത്രസ്റ്റേഴ്സ് പേടകത്തിന്റെ വേഗത ചുരുങ്ങിയത് 36 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തിരുന്നെങ്കിൽ വിക്രം ലാൻഡറിന് ഇത്രയും ഉയരത്തിലും വലിയ കേടുപാടുകൾ സംഭവിച്ചേക്കില്ലെയിരുന്നുവെന്നാണ് ഐഎസ്ആർഒ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. വിക്രം ലാൻഡർ അതിന്റെ കാലുകളിൽ തന്നെ വീണിരുന്നെങ്കിൽ കാലുകളുടെ കവചം ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിച്ചിരുന്നേനെ. എന്നാൽ വിക്രം ലാൻഡറില‍ൽ നിന്നും യാതൊരു സിഗ്നലുകളും ലഭിക്കാത്ത പശ്ചാത്തലത്തിൽ ഓൺബോർഡ് കംപ്യൂട്ടർ സംവിധാനങ്ങളും മറ്റ് നിയന്ത്രണ സംവിധാനങ്ങളും തകരാറിലായെന്നാണ് അനുമാനിക്കേണ്ടത്.

400 ജില്ലകളില്‍ വായ്പാമേള; പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശവുമായി നിർമല സീതാരാമന്‍

 പ്രോഗ്രാമിലെ പിഴവ്

പ്രോഗ്രാമിലെ പിഴവ്

ബെംഗളൂരുവിലെ യുആർ റാവു സാറ്റൈലറ്റ് സെന്റിലെ ശാസ്ത്രജ്ഞന്മാർ തയ്യാറാക്കിയ ലാൻഡിംഗ് പ്രാഗ്രാമിലെ പിഴവ് മൂലമാകാം വിക്രം ലാൻഡർ വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങാതിരുന്നതെന്ന് മറ്റു രണ്ട് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നു. ലാൻഡിംഗ് പ്രാഗ്രാം വിശകലനം ചെയ്ത് വരികയാണ്. ദൗത്യത്തിന് മുമ്പ് പ്രോഗ്രാം കൃത്യമായി പരിക്ഷിച്ച് ഉറപ്പ് വരുത്തിയിരുന്നോയെന്ന് വ്യക്തമാകണം. സോഫ്റ്റ് ലാൻഡിംഗിനായി ഉയരവും ചലനപ്രവേഗവും ക്രമീകരിക്കേണ്ടത് ഈ സോഫ്റ്റ് വെയർ പ്രോഗ്രാമായിരുന്നു.

രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!

cmsvideo
  ലാൻഡറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ | Oneindia Malayalam
  കാത്തിരിപ്പ് അവസാനിച്ചു

  കാത്തിരിപ്പ് അവസാനിച്ചു

  അതേസമയം വിക്രം ലാൻഡർ ഉണരുമെന്ന പ്രതീക്ഷ വെള്ളിയാഴ്ചയോടെ അവസാനിക്കുകയാണ്. ഒരു ചാന്ദ്രദിനമായ 14 ദിവസമായിരുന്നു വിക്രം ലാൻഡറിന്റെ ആയുസ് നിശ്ചയിച്ചിരുന്നത്. ആ കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. വിക്രം ലാൻഡർ വിജയകരമായി ലാൻഡ് ചെയ്തിരുന്നെങ്കിലും 14 ദിവസങ്ങൾക്ക് ശേഷം ചന്ദ്രനിലെ ദക്ഷിണ ദ്രുവം ഇരുട്ടിലേക്ക് മാറുമ്പോൾ ലാൻഡറുമായുള്ള ബന്ധം നഷ്ടമായേക്കാം. താപനില മൈനസ് 183 ഡിഗ്രിയിലേക്ക് മാറും. ചാന്ദ്രപര്യവേഷണ രംഗത്ത് മുൻപേ നടന്ന അമേരിക്കയും റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്കും മുമ്പിലും സോഫ്റ്റ് ലാൻഡിംഗ് വലിയ വെല്ലവിളിയായി ഇപ്പോഴും നിൽക്കുകയാണ്.

  English summary
  Landed with great speed, Vikram lander died in the crash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more