ജമ്മുകാശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗരയിലെ നൈശേര സെക്റ്ററിന് സമീപമാണ് സ്‌ഫോടനം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണരേഖക്കരികില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നുഴഞ്ഞ്കയറ്റം തടയാനായി കുഴിബോംബുകള്‍ സ്ഥാപിച്ച സ്ഥലത്താണ് ഇന്ന് സ്‌ഫോടനം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേര്‍ക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിരിരുന്നു. കരസേന മേധാവി എംഎം നരവരെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications