Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൗമദിനത്തില്‍ മണ്ണിടിച്ചിൽ; അരുണാചലില്‍ 16 മരണം, കൂടുതല്‍ പേര്‍ മണ്ണിനടിയിലെന്ന് സംശയം...

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയില്‍ മണ്ണിടിച്ചിലിൽ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയിലായിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ കൂടിയേക്കുമെന്നും ഭയക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

landslide

എന്‍ ഡി ആര്‍ എഫ് ടീം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭൗമദിനമായ വെള്ളിയാഴ്ച രാവിലെയാണ് തവാങ് ജില്ലയില്‍ മണ്ണിടിച്ചിൽ ഉണ്ടായത്. 16 പേര്‍ ജീവനോടെ മണ്ണിനടിയിലാകുകയായിരുന്നു. മരിച്ചവരില്‍ 13 പേര്‍ ആസാമില്‍ നിന്നുള്ളവരാണ് എന്നാണ് അറിയുന്നത്.

ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കെട്ടിട നിര്‍മാണത്തിനെത്തിയവരാണ് മരിച്ചവരില്‍ കൂടുതലും. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. തവാങിന് സമീപത്ത് മറ്റ് പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. മുഖ്യമന്ത്രി കാലിഖോ പുല്‍ ഡെപ്യൂട്ടി കമീഷണറോട് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+