Get Updates
Get notified of breaking news, exclusive insights, and must-see stories!

നടുക്കുന്ന വീഡിയോ; മണ്ണിടിച്ചിലില്‍ പാലം തകര്‍ന്നു, 9 ടൂറിസ്റ്റുകള്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശിലെ സംഗ്ല താഴ്‌വരയില്‍ ശക്തമായ മണ്ണിടിച്ചിലില്‍ 9 ടൂറിസ്റ്റുകള്‍ മരിച്ചു. പാറകള്‍ കൂട്ടത്തോടെ വീണ് പാലം തകര്‍ന്നു. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മല മുകളില്‍ നിന്ന് പാറ പൊട്ടി കല്ലുകള്‍ ഉരുണ്ടു വരുന്നതും പാലം തകരുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. പാലം തകര്‍ന്ന് നദിയില്‍ വീണു. കല്ലുകള്‍ കാറിന് മുകളില്‍ വീണതിനെ തുടര്‍ന്നാണ് ടൂറിസ്റ്റുകള്‍ മരിച്ചത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് കിന്നോര്‍ എസ്പി സജു റആം റാണ പറഞ്ഞു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ്. പാറക്കല്ലുകള്‍ വീണ് പൊടിപടലം വ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആത്മ ശാന്തിക്കായി അദ്ദേഹം പ്രാര്‍ഥിച്ചു. പരിക്കേറ്റവര്‍ക്കുള്ള ചികില്‍സ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് ഈ പണം അനുവദിക്കുക. ഹിമാചല്‍ പ്രദേശില്‍ ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്ന് സര്‍ക്കാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും പ്രവചനമുണ്ട്. ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.

നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+