ചാര്‍ജ് ചെയ്യാന്‍ വെച്ച ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ദില്ലി: മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങളാണ് അധിവും. എന്നാല്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറവായിരുന്നു.
ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ദില്ലിയിലെ തുഗ്ലാക്കാബാദിലുള്ള ബ്രിജേഷ് എന്ന യുവാവ് മരിച്ചു. ഫരീദാബാദിലെ എ്ക്‌സ്‌പോര്‍ട്ട് കമ്പനി മാനേജരാണ് ബ്രിജേഷ്.

ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനക്കായി ലാപ്‌ടോപ്പ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications