കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം കടുത്ത മാന്ദ്യത്തിലേക്ക് വഴുതി വീണേക്കാം; ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗത്തിന്റെ വ്യാപ്തി വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ലോകം കടുത്ത മാന്ദ്യത്തിലേക്ക് പോകുമെന്ന ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വാര്‍ത്ത സമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനവും തീവ്രതയും വ്യാപനവും വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ലോകം വലിയ മാന്ദ്യത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യതയുണ്ട്.' ശക്തികാന്തച് ദാസ് പറഞ്ഞു.

rbi

കൊറോണ രോഗം സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്നും സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ ചില ആശ്വാസ നടപടികളും അദ്ദേഹം മുന്നോട്ട് വെച്ചു. പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. റിപ്പോ നിരക്ക് 5.15 ല്‍ നിന്നും 4 .4 ആയി കുറച്ചു. 0.75 ശതമാനത്തിന്റെ കുറവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്.

ഒപ്പം റിവേഴ്‌സ് റിപ്പോ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറച്ചു. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ സിആര്‍ആര്‍ മൂന്ന് ശതമാനമാകും. വിപണിയില്‍ പണ ലഭ്യത വര്‍ധിപ്പിക്കുകയാണ് പലിശ നിരക്കുകള്‍ കുറച്ചത് കൊണ്ട് ലക്ഷ്യമിടുന്നത്. എംപിസി യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

എല്ലാ ഭവന വായ്പകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് വായ്പ തിരിച്ചടവ് വേണ്ട. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്. നാണ്യപ്പെരുപ്പം സുരക്ഷിത നിലയിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

English summary
Large parts of the world will slip into recession Said RBI Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X