കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പദവി റദ്ദാക്കല്‍; ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടില്ല. കേന്ദ്രനടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. ഈ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇക്കാര്യത്തില്‍ ജനുവരി 23ന് വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവച്ചതായിരുന്നു.

Ima

കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട മുന്‍ കേസുകളിലെ സുപ്രീംകോടതി വിധികള്‍ ഒത്തുചേരുന്നില്ലെന്ന ഹര്‍ജിയിലെ ആക്ഷേപം കോടതി തള്ളി. 1959ലെ പ്രേംനാഥ് കൗള്‍-ജമ്മു കശ്മീര്‍ കേസിലെയും 1970ലെ സമ്പത്ത് പ്രകാശ്-ജമ്മു കശ്മീര്‍ കേസിലെയും വിധികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ആര്‍ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരും അംഗങ്ങളാണ്. പിയുസിഎല്‍, കശ്മീര്‍ ബാര്‍ അസോസിയേഷന്‍ എന്നിവരാണ് ഹര്‍ജികള്‍ ഏഴംഗ വിശാലബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്.

നേരത്തെയുള്ള രണ്ട് വിധികളില്‍ വൈരുധ്യമുള്ളതിനാല്‍ ഏഴംഗ ബെഞ്ചിന് വിടണമെന്നായിരുന്നു ആവശ്യം. ഇതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പഴയ രണ്ട് വിധികളും രണ്ട് വിഷയങ്ങളിലുള്ളതാണ്. ഒരേ വിഷയത്തില്‍ രണ്ട് വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ബോധിപ്പിച്ചു.

English summary
Larger Bench Not required; SC Verdict on Challenging Govt's Article 370 abrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X