Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടയില്ലാതെ പറ്റില്ലെന്നായി; 5 കോടി ഇന്ത്യയിൽ നിന്ന് പറക്കും, ഏറ്റവും കൂടുതല്‍ ഈ രാജ്യത്തേക്ക്

egg

കോയമ്പത്തൂര്‍: മുട്ട കയറ്റുമതിയില്‍ റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ നേരത്തെയും മുട്ട കയറ്റുമതിയില്‍ റെക്കോര്‍ഡിട്ടിരുന്നു. ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ നടക്കുമ്പോഴും ഇന്ത്യയില്‍ നിന്നും ലക്ഷക്കണക്കിന് മുട്ട കയറ്റുമതി നടത്തിയിരുന്നു. ഇന്ത്യ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മുട്ട കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ലോകത്തെ മറ്റ് മുന്‍നിര വിതരണക്കാര്‍ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മറ്റ് ചില രാജ്യങ്ങളും ഇന്ത്യയ്ക്ക് കൂടുതല്‍ ഓര്‍ഡര്‍ നല്‍കുന്നുണ്ട്.

യുക്രയിന്‍ യുദ്ധം

യുക്രയിന്‍ യുദ്ധം

നേരത്തെ സിംഗപ്പൂരിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്തിരുന്ന മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. യുക്രയിന്‍ യുദ്ധമാണ് മലേഷ്യയുടെ മുട്ട ഉത്പാദനത്തിന് തിരിച്ചടിയായത്. കാരണം, യുദ്ധം മൂലം കോഴി തീറ്റകള്‍ക്ക് വില വര്‍ദ്ധിച്ചിരുന്നു. ഇത് മലേഷ്യയിലെ മുട്ട ഉത്പാദനത്തിന് കനത്ത തിരിച്ചടിയായി.

പ്രതീക്ഷിക്കാത്ത കോണുകളില്‍

പ്രതീക്ഷിക്കാത്ത കോണുകളില്‍

ഒമാന്‍, ഖത്തര്‍ എന്നിവയുള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ പ്രധാനമായും വാങ്ങുന്നത്, എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തെ മുന്‍നിര വിതരണക്കാരില്‍ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ ഇന്ത്യന്‍ ഹാച്ചറികള്‍ക്ക് പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് വരെ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി.

തമിഴ്‌നാട്ടിലെ നാമക്കല്‍

തമിഴ്‌നാട്ടിലെ നാമക്കല്‍

വില റെക്കോര്‍ഡ് ഉയരത്തിലേക്ക് ഉയര്‍ന്നതോടെ മുട്ട വിതരണം ഉറപ്പാക്കാന്‍, മലേഷ്യന്‍ കൃഷി-ഭക്ഷ്യസുരക്ഷാ മന്ത്രി മുഹമ്മദ് സാബു ഈ മാസം ആദ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ നാമക്കല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹാച്ചറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് തമിഴ്‌നാട്ടിലെ നാമക്കല്‍.

കയറ്റുമതി തുടരും

കയറ്റുമതി തുടരും

മലേഷ്യ ആദ്യമായി ഇന്ത്യയില്‍ നിന്ന് വലിയ അളവില്‍ മുട്ട വാങ്ങുന്ന. 2023 ന്റെ ആദ്യ പകുതിയില്‍ മലേഷ്യയിലേക്കുള്ള ഇന്ത്യയുടെ മുട്ട കയറ്റുമതി ശക്തമായി തുടരുമെന്നാണ് കരുതുന്നതെന്ന് നാമക്കല്‍ ആസ്ഥാനമായുള്ള പൊന്നി ഫാംസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സസ്തി കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ മുട്ട കയറ്റുമതിക്കാരാണിവര്‍. ഡിസംബറില്‍ ഇന്ത്യ 5 ദശലക്ഷം മുട്ടകള്‍ മലേഷ്യയിലേക്ക് അയച്ചു, ജനുവരിയില്‍ 10 ദശലക്ഷവും ഫെബ്രുവരിയില്‍ 15 ദശലക്ഷവും കയറ്റുമതി ചെയ്യുമെന്ന് കുമാര്‍ പറഞ്ഞു.

മലേഷ്യയിലെ മുട്ട

മലേഷ്യയിലെ മുട്ട

മലേഷ്യയിലെ മുട്ടയുടെ വില വര്‍ദ്ധനവ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി കൊണ്ട് തടയാന്‍ സഹായിച്ചിരുന്നു. നവംബറില്‍ 157 ദശലക്ഷം മുട്ടകളുടെ കുറവ് ഉണ്ടായപ്പോള്‍ ഡിസംബറില്‍ വെറും പത്ത് ലക്ഷമായി കുറഞ്ഞുവെന്ന് മലേഷ്യ അറിയിച്ചു. സര്‍ക്കാര്‍ സബ്‌സിഡി വര്‍ദ്ധിപ്പിച്ചതിനാല്‍ മലേഷ്യയിലെ മുട്ട ഉത്പദാനം വരും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടെടുക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് ലൈഫ് സ്റ്റോക്ക് പാര്‍മേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.

6

പക്ഷിപ്പനി എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ഉയര്‍ന്ന രോഗകാരിയായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ പൊട്ടിപ്പുറപ്പെടുന്നത്, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും മുട്ടയുടെയും കോഴിയിറച്ചിയുടെയും വിതരണത്തില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. മിക്ക രാജ്യങ്ങളിലും വിതരണം വെട്ടിക്കുറച്ചിരുന്നു.

7

അതേസമയം, ലോകകപ്പ് മല്‍സരം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഖത്തറില്‍ കോഴിമുട്ടയ്ക്ക് വലിയ അളവില്‍ ആവശ്യക്കാരുണ്ടായിരുന്നു. വിദേശികള്‍ കൂട്ടത്തോടെ കളി കാണാന്‍ എത്തുമെന്ന് മനസിലാക്കിയാണ് ദോഹയിലെ ആവശ്യം ഇരട്ടിയായത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് വന്‍ തോതില്‍ കോഴിമുട്ട ഖത്തറിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. നാമക്കല്‍ ജില്ലയില്‍ നിന്ന് മാത്രം ഖത്തറിലേക്ക് 20-25 ലക്ഷം കോഴിമുട്ടകളാണ് പ്രതിദിനം കയറ്റുമതി ചെയതത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+