കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെതിരെ ആഞ്ഞടിച്ച് ജെയ്റ്റ്ലി; ഒരു ലഷ്‌കര്‍ ഭീകരനേയും വെറുതെ വിടില്ല

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

സൂററ്റ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക് നടപടിക്കെതിരെ രൂക്ഷ വിമര്‍ശിനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഗുജറാത്തിലെ സൂററ്റില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.‌

 മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകളിൽ ഇന്ത്യ, കൊടും ഭീകരൻ പുറത്ത്, ഭീതിയിൽ രാജ്യം മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകളിൽ ഇന്ത്യ, കൊടും ഭീകരൻ പുറത്ത്, ഭീതിയിൽ രാജ്യം

jetly

മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കുമ്പോഴാണ് ഭീകരൻ ഫാഫീസ് സയീദിനെ പാകിസ്താൻ മോചിപ്പിച്ചതെന്നു ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. പാകിസ്താന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണെന്നും ജെയ്റ്റലി പറ‍ഞ്ഞു. ഭീകരരെ പിന്തുണക്കുന്ന പാക് നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷം ജമ്മുകശ്മീരിലെ സംഘര്‍ഷത്തിന് അയവ് വന്നിട്ടുള്ളതായും ജെയ്റ്റ്‌ലി പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോൾ ഇതില്‍ കുറവ് വന്നിട്ടുണ്ടെന്നും ജെയ്റ്റിലി പറഞ്ഞു.

പദ്മാവതിക്ക് വിശ്വരൂപത്തിന്റെ അവസ്ഥ... ജനങ്ങൾ വികാരഭരിതരാകരുതെന്ന് കമല്‍ഹാസന്‍പദ്മാവതിക്ക് വിശ്വരൂപത്തിന്റെ അവസ്ഥ... ജനങ്ങൾ വികാരഭരിതരാകരുതെന്ന് കമല്‍ഹാസന്‍

ഭീകരൻ ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക് നടപടിയെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആഗോള ഭീകരനായ ഭീകരനെയാണ് പാകിസ്താൻ സ്വതന്ത്രനാക്കിയിരിക്കുന്നതെന്ന് വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടിരുന്നു. കൊടും ഭീകരനായ ഹാഫിസ് സയീദിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്ക പ്രസ്താവനയിറക്കിയിട്ടുണ്ട്. . ഇല്ലാത്ത പക്ഷം പാക് - അമേരിക്ക നയതന്ത്രബന്ധത്തിൽ വിളളൽ വീഴുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Union Finance Minister Arun Jaitley on the 9th anniversary of the deadly 26/11 Mumbai terror attacks sent out a stern warning to the insurgents in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X