കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ താക്കറയെ കൊല്ലാന്‍ ലഷ്‌കര്‍ ഇ തൊയ്ബ ശ്രമിച്ചെന്ന് ഹെഡ്‌ലി

Google Oneindia Malayalam News

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറയെ കൊല്ലുന്നതിന് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിട്ടതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പു സാക്ഷിയാണ് ഹെഡ്‌ലി. താക്കറയെ കൊല്ലുന്നതിനായി പദ്ധതി തയ്യാറാക്കിയിരുനെന്നും എന്നാല്‍ പദ്ധതി പരാജയപ്പെടുകയായിരുനെന്നും ഹെഡ്‌ലി പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസില്‍ മാപ്പു സാക്ഷിയായ ഹെഡ്‌ലി യുഎസിലെ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി നല്‍കുന്നത്. താക്കറയെ കൊല്ലാന്‍ വന്ന ലഷ്‌കര്‍ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയില്‍ നിന്ന് ചാടി പോകുകയുമായിരുനെന്നും ഇതിനെ കുറിച്ച് കൂടുതല്‍ അറിയിലെന്നും ഹെഡ്‌ലി മൊഴി നല്‍കി.

Mumbai Terror attack

പാകിസ്താനിലേക്കുള്ള തന്റെ യാത്രകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് യുഎസ് ആണെന്നും 2006 വരെ ലഷ്‌കറിന് 70 ലക്ഷം രൂപ സംഭാവന നല്‍കിയെന്നും ഹെഡ്‌ലി പറഞ്ഞു. എന്നാല്‍ താന്‍ ലഷ്‌കറില്‍ നിന്ന് പണം സ്വീകരിച്ചിട്ടില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി. രണ്ട് തവണ സേന ഭവന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി സന്ദര്‍സിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ വിസ്താരത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗമാണ് താന്‍ എന്ന കാര്യം അമേരിക്കയിലെ സുഹൃത്ത് തഹവുര്‍ റാണയ്ക്ക് അറിയാമായിരുനെന്ന് പറഞ്ഞിരുന്നു. ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹെഡ്‌ലി വിസമ്മതിക്കുകയും ചെയ്തിരുന്നു.

English summary
Lashkar-e-Taiba (LeT) had once made an attempt to kill Shiv Sena leader Bal Thackeray, but the would-be assailant was arrested, said Pakistani-American terrorist-turned-approver David Coleman Headley on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X