കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കൊല്ലാന്‍ ലഷ്‌കര്‍ ഭീകരരെത്തി... പിറകില്‍ അല്‍ഖ്വായ്ദയും? പക്ഷേ ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉന്നത രാഷ്ട്രീയ നേതാക്കളേയും ലക്ഷ്യമിട്ട് അതിര്‍ത്തി കടന്നെത്തിയ ലഷ്‌കര്‍ ഭീകരരെ പിടികൂടി. ലഷ്‌കറിന്റെ വന്‍ പദ്ധതിയാണ് രഹസ്യാന്വേഷണ ഏജന്‍സികളും ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും ചേര്‍ന്ന് തകര്‍ത്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായി അതിര്‍ത്തി കടന്ന് ജമ്മു കശ്മീരിലെത്തിയ മൂന്നോ നാലോ ഭീകരര്‍ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ കമാണ്ടറായി ചുമതലയേറ്റ അബു ദുജാനയാണ് ഈ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യം സാക്ഷ്യം വഹിച്ചേയ്ക്കാവുന്ന ഏറ്റവും ഭീകരമായ ആക്രമണത്തിനുള്ള നീക്കമാണ് ഇപ്പോള്‍ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായിരുന്നു ഭീകരരുടെ പദ്ധതി?

 ലക്ഷ്യം മോദി

ലക്ഷ്യം മോദി

നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികളായിരുന്നു തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നത്. ലോകത്തെ ഞെട്ടിയ്ക്കുന്ന തരത്തിലുള്ള ഭീകരാക്രമണം ആയിരുന്നത്രെ ഇവരുടെ പദ്ധതി

 പാരീസിലെ പോലെ

പാരീസിലെ പോലെ

പാരീസ് ഭീകരാക്രമണത്തിന് സമാനമായ ആക്രമണമായിരുന്നു ലക്ഷ്യം. അല്ലെങ്കില്‍ മുംബൈ ഭീകരാക്രമണം പോലെ. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തരം ആക്രമണം നടത്തുകയായിരുന്നു പദ്ധതി.

രണ്ട് പദ്ധതികള്‍

രണ്ട് പദ്ധതികള്‍

രണ്ട് പദ്ധതികളാണ് തീവ്രവാദികള്‍ക്ക് ഉണ്ടായിരുന്നത്. ആദ്യത്തെ പദ്ധതി നടപ്പിലായില്ലെങ്കില്‍ മാത്രം രണ്ടാം പദ്ധതിയിലേയ്ക്ക് കടക്കാനായിരുന്നത്രെ ഉദ്ദേശിച്ചത്.

മോദിയെ

മോദിയെ

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു പ്രധാന ലക്ഷ്യം. തീവ്രവാദികള്‍ക്ക് മോദിയ്ക്കരികില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് ഗ്രനേഡ് എറിഞ്ഞ് പരമാവധി ആള്‍നാശം ഉണ്ടാക്കാനായിരുന്നത്രെ പദ്ധതി.

ഒന്നും നടന്നില്ലെങ്കില്‍

ഒന്നും നടന്നില്ലെങ്കില്‍

ഒന്നും നടന്നില്ലെങ്കില്‍ മറ്റൊരു പദ്ധതിയും ഭീകര്‍ക്കുണ്ടായിരുന്നത്രെ. ദില്ലിയിലേയോ ജമ്മു കശ്മീരിലേയോ ഏതെങ്കിലും ഉന്നത രാഷ്ട്രീയ നേതാവിനെ വധിയ്ക്കുക. രാഷ്ട്രീയമായും വര്‍ഗ്ഗീയമായും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാവുന്ന നരു കൊലപാതകം.

ദുജാനയുടെ പദ്ധതി

ദുജാനയുടെ പദ്ധതി

ലഷ്‌കറിന്റെ പുതിയ കമാണ്ടറായ അബു ദുജാനയാണ് ഈ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ സാന്നിധ്യം ഇന്ത്യയെ അറിയിക്കുക ആയിരുന്നത്രെ ഇയാളുടെ ലക്ഷ്യം.

ഐഎസ്‌ഐയും അല്‍ ഖ്വായ്ദയും

ഐഎസ്‌ഐയും അല്‍ ഖ്വായ്ദയും

എന്നാല്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത രീതി ഇന്ത്യന്‍ ഏജന്‍സികളില്‍ മറ്റ് ചില സംശയങ്ങളും സൃഷ്ടിയ്ക്കുന്നുണ്ട്. ഐഎസ്‌ഐ-ലഷ്‌കര്‍ സംയുക്ത ഓപ്പറേഷനാണോ ഇതെന്നതാണ് അതില്‍ ഒന്ന്. അല്‍ഖ്വായ്ദയുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഇടപെടലും തള്ളിക്കളയാനാവില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Blowing the lid off a sinister plot to target Prime Minister Narendra Modi's gatherings or assassinate other high-profile politicians in Delhi, Intelligence Bureau (IB) and Delhi Police's special cell sleuths are carrying out a joint operation to nab at least three to four hardcore Lashkar-e-Taiba militants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X