കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ്; ഇപ്പോള്‍ ലഷ്‌കര്‍ തീവ്രവാദി... നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി

Google Oneindia Malayalam News

ശ്രീനഗര്‍: ലഷ്‌കറെ ത്വയ്യിബയുടെ പിടികിട്ടാപ്പുള്ളിയായ നേതാവ് ജമ്മു കശ്മീരില്‍ അറസ്റ്റില്‍. താലിബ് ഹുസൈന്‍ ഷാ ആണ് അറസ്റ്റിലായത്. ഇയാള്‍ നേരത്തെ ബിജെപി നേതാവായിരുന്നുവെന്ന് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ ജമ്മുവിലെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയായിരുന്നു. താലിബ് ഹുസൈനൊപ്പം സഹായിയായ ഒരാളെയും നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്.

ജമ്മുവിലെ റിയാസി മേഖലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇവരെ പിടികൂടിയത്. രണ്ട് എകെ 47 റൈഫിളുകള്‍, നിരവധി ഗ്രനേഡുകള്‍, മറ്റു ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാര്‍ ഇവരെ പോലീസിന് കൈമാറുകയായിരുന്നു. തീവ്രവാദികളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുന്നത് കശ്മീരില്‍ അപൂര്‍വമാണ്. ഇത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

k

അതേസമയം, ഓണ്‍ലൈന്‍ വഴി അംഗത്വം നല്‍കിയതിലെ പാളിച്ചയാണിതെന്ന് ബിജെപി പറയുന്നു. ഓണ്‍ലൈന്‍ വഴി ആര്‍ക്കും അംഗത്വം നല്‍കുന്ന പദ്ധതിയില്‍ പോരായ്മയുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നിന്നെത്തി തീവ്രവാദം വ്യാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ബിജെപിയില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം സ്വീകരിക്കാന്‍ പറ്റുന്നു. ഇത്തരക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ സംവിധാനം വേണം- ബിജെപി വക്താവ് ആര്‍എസ് പത്താനിയ പറഞ്ഞു.

ഈ വര്‍ഷം മെയ് ഒമ്പതിനാണ് താലിബ് ഹുസൈന്‍ ഷായെ ബിജെപി ജമ്മുവിലെ ഐടി-സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയായി നിയമിച്ചത്. റജൗരി ജില്ലക്കാരനാണ് ഇദ്ദേഹം. താലിബിനെ നിയമിക്കുന്നത് സംബന്ധിച്ച് ബിജെപി ഇറക്കിയ പഴയ പ്രസ്താവനയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ബിജെപി കശ്മീര്‍ അധ്യക്ഷന്‍ രവീന്ദ്ര റൈനക്കൊപ്പമുള്ള ചിത്രങ്ങളും ഇതില്‍പ്പെടും.

പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറുംപസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

അതേസമയം, തീവ്രവാദികളെ പിടികൂടാന്‍ ധൈര്യം കാണിച്ച ഗ്രാമീണരെ ലഫ്. ഗവര്‍ണറും പോലീസ് മേധാവിയും അഭിനന്ദിച്ചു. അവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുകയെന്ന് എഡിജിപി മുകേഷ് സിങ് അറിയിച്ചു. തീവ്രവാദത്തെ അവസാനിപ്പിക്കാന്‍ സാധാരണക്കാര്‍ ധൈര്യം കാണിക്കുന്നത് പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും ഗ്രാമീണര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.

റജൗരി ജില്ലയില്‍ അടുത്തിടെ രണ്ട് സ്‌ഫോടനങ്ങള്‍ നടക്കുകയും ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ താലിബിന്റെ പങ്ക് സംബന്ധിച്ച് ചില വിവരങ്ങള്‍ പോലീസിന് ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

English summary
Lashkar-e-Taiba Terrorist nabbed In Jammu Was BJP Worker and Party IT Cell Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X