കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദി ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ശ്രീനഗര്‍: കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ലഷ്‌കര്‍-ഇ-തോയ്ബ ഭീകരന്റെ വീഡിയോ പുറത്തെത്തി. മുതിര്‍ന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന ലഷ്‌കര്‍-ഇ-തോയ്ബ ഭീകരന്‍ നവീദ് ജട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയിലെ വനപ്രദേശത്ത് വെച്ചാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിട്ടുള്ളതെന്നാണ് കരുതുന്നത്.

ഹോളി ആഘോഷത്തിനിടെ 16കാരനെ തല്ലിക്കൊന്നു: ആക്രമിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിൽ!
ഓട്ടോമാറ്റിക് റൈഫിളും കൈയിലേന്തിയാണ് ജട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ പുറത്തുവന്നിട്ടുള്ള വീഡിയോയുടെ ആധികാരികതയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സംശയത്തിലാണ്. അതുകൊണ്ട് തന്നെ ഔദ്യോഗികമായ ഒരു പ്രതികരണം ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് പറയുന്നത്.

terrorist

സൗത്ത് കശ്മീരിലെ വനപ്രദേശങ്ങളില്‍ വെച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിട്ടുള്ളതെന്നാണ് കരുതുന്നത്. ഫെബ്രുവരി 6ന് എസ്എംഎച്ച്എസ് ആശുപത്രിയില്‍ നിന്നുമാണ് ജട്ട് രക്ഷപ്പെടുന്നത്. ഇവിടെ നിന്നും മുങ്ങിയ ഇയാള്‍ പുല്‍വാമയില്‍ സദ്ദാം പാഡര്‍ക്കൊപ്പം ചേര്‍ന്നതായാണ് വിവരം.

ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാനായി എക്‌സ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് നേരെ ജട്ടും, സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമണത്തില്‍ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. ഇതിന് ശേഷമാണ് തീവ്രവാദി രക്ഷപ്പെടുന്നത്. ജട്ടിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...

English summary
Lashkar’s Naveed Jutt with Hizbul militants; police verifying clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X