കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊറോണ വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ 508 കേസുകള്‍, ആകെ രോഗബാധിതര്‍ 4789

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 508 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് 4789 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 13 പേര്‍ മരിച്ചപ്പോള്‍ ആകെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറച്ച് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 704 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ കണക്കാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ആശങ്കയുണര്‍ത്തുന്നതാണ്.

മഹാരാഷട്ര

മഹാരാഷട്ര

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 1018 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 116 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ശനനിയന്ത്രണം

കര്‍ശനനിയന്ത്രണം

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 10 മുതല്‍ 12 മണിവരെ പ്രവര്‍ത്തിക്കാവുവെന്ന് പൂനെ പൊലീസ് അറിയിച്ചു. ആശുപത്രികളെയും മെഡിക്കല്‍ സേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.പൂനെ 18, നഗര്‍ 3, ബുല്‍ദാന 2, താനെ 2, നാഗ്പൂര്‍ , സത്താര 1, അബദ് കോര്‍പ്പ് 3, രത്നഗിരി 1. സംഗലി 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച പുതിയ കേസുകള്‍. സംസ്ഥാന കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യ

തമിഴ്‌നാട്ടില്‍ കൊറോണ കാരണം ഒരു മരണം കൂടി. 64 വയസ്സുള്ള ചെന്നൈ സ്വദേശിനിയാണ് മരിച്ചു. സംസ്ഥാനത്തെ ആകെ മരണം ഏഴ് ആയി. ഇന്ന് മാത്രം 69 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ആകെ ആകെ രോഗ ബാധിതരുടെ എണ്ണം 690 ആയി. കര്‍ണാടകയില്‍ 12 പേര്‍ക്ക് കൂടി കൊറോണ ഇന്ന് സ്ഥിരീകരിച്ചു. ഏഴുപേര്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധമുള്ളവരാണ്. മാണ്ഡ്യ, ഗഡക് ജില്ലകളിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു ബംഗളുരുവില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ചത് 62 പേര്‍ക്കാണ്. കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 175 ആയി. കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

പഠനം

പഠനം

ഇതിനിടെ കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഒരു രോഗിയില്‍ നിന്ന് 406 പേരിലേക്ക് രോഗം വ്യാപിക്കുമെന്ന് പഠനം. പ്രതിരോധ നടപടികള്‍ ഒന്നും സ്വീകരിക്കാത്ത പക്ഷം രോഗബാധിതനായ ഒരാളില്‍ നിന്ന് 406 പേരിലേക്ക് രോഗം ബാധിക്കുമെന്നാണ് ഐസിഎംഐറിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയത്. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ 13 ദിവസം പിന്നിടുമ്പോഴാണ് ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് കൊണ്ടുവരുന്നത്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

അതേസമയം, ഏഴ് സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്.

English summary
Last 24 Hours In India 508 New Cases Reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X