പഴയ നോട്ടുകള്‍ മാറാനുള്ള അവസരം അവസാനിച്ചു; പ്രതിഷേധം ശക്തമാകും
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1,000, 500 രൂപ നോട്ടുകള്‍ മാറാന്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന സമയം മാര്‍ച്ച് 31ഓടെ അവസാനിച്ചു. എന്‍ആര്‍ഐ ആണെന്ന് തെളിയിച്ചാല്‍ ജൂണ്‍ 30വരെ പഴയ നോട്ടുകള്‍ മാറാമെങ്കിലും ഇന്ത്യക്കാരായ ഒട്ടേറെ പേരുടെ കൈയ്യില്‍ ഇപ്പോഴും പഴയ നോട്ടുകള്‍ അവശേഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡിസംബര്‍ 31വരെയാണ് ബാങ്കുകള്‍ വഴി പഴയ നോട്ടുകള്‍ മാറാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയത്. പിന്നീടത് റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ മാത്രമായി പരിമിതപ്പെടുത്തി. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ശാഖകള്‍ വഴി മാത്രമാണ് നോട്ടുകള്‍ മാറി നല്‍കുന്നത്.

എന്നാല്‍, സാധാരണക്കാരായ ഒട്ടേറെയാളുകള്‍ പഴയ നോട്ടുകള്‍ മാറാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നകാര്യം പലതവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ബാങ്കുകള്‍ വഴി ഒരുതവണകൂടി അവസരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കോടതി നിര്‍ദ്ദേശമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം നല്‍കുമെന്നാണ് സൂചന.
സര്‍ക്കാര്‍ അവസരം നല്‍കിയില്ലെങ്കില്‍ പഴയ നോട്ടുകള്‍ നശിപ്പിക്കുക മാത്രമേ ജനങ്ങള്‍ക്ക് മാര്‍ഗമുള്ളു. അനാഥരായ രണ്ട് കുട്ടികള്‍ നേരത്തെ തങ്ങളുടെ 96,000 രൂപ മാറാന്‍ അവസരമുണ്ടാക്കണമെന്നുകാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്തരത്തില്‍ ആര്‍ബിഐ ഓഫീസുകളിലെത്താന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് ഇനി കോടതി മാത്രമാണ് ആശ്രയം.












Click it and Unblock the Notifications