കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഘട്ടത്തിൽ ജനവിധിയെഴുതുന്നത് 91 മണ്ഡലങ്ങൾ; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

Google Oneindia Malayalam News

ദില്ലി: ആദ്യഘട്ടത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ ജനവിധിയെഴുതുന്നത്. ഏപ്രിൽ11നാണ് വോട്ടെടുപ്പ്.

ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ മണ്ഡലങ്ങൾ, തെലങ്കാനയിൽ 17, ഉത്തർപ്രദേശിൽ 8, മഹാരാഷ്ട്രയിൽ 7, ഉത്തരാഖണ്ഡിലും ആസാമിലും 5, ബിഹാറിലും ഒഡീഷയിലും 4, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ 2, ഛത്തീസ്ഗഡ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, സിക്കിം, മിസോറാം, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒന്ന് വീതവും മണ്ഡലങ്ങളാണ് ഏപ്രിൽ 11ന് പോളിംഗ് ബൂത്തിലെത്തുന്നത്.

election

ആന്ധ്രാപ്രദേശ്, സിക്കിം , അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണ തീയതിയും തിങ്കളാഴ്ച അവസാനിക്കും. ഒഡീഷയിലെ 147 നിയമസഭാ മണ്ഡലങ്ങളിൽ 28 ഇടത്തേയ്ക്കുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 25 ആണ്.

പ്രിയങ്കയില്ലെങ്കിലും മത്സരിക്കാൻ പ്രിയദർശിനിയുണ്ട്; ഫെമിനാ സുന്ദരി ഗ്വാളിയാറിൽ മത്സരിച്ചേക്കുംപ്രിയങ്കയില്ലെങ്കിലും മത്സരിക്കാൻ പ്രിയദർശിനിയുണ്ട്; ഫെമിനാ സുന്ദരി ഗ്വാളിയാറിൽ മത്സരിച്ചേക്കും

നാമനിർദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന ചൊവ്വാഴ്ച തന്നെ നടക്കും. മാർച്ച് 28 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 7 ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23ന് ഫലം അറിയാം.

English summary
last day of filing of nomination for the first phaseof loksabha election ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X