കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാബിനറ്റ് പുനഃസംഘടന: പഞ്ചാബ് കോൺഗ്രസിൽ അവസാന നിമിഷം പ്രതിസന്ധി; ഗുർജീതിന് സ്ഥാനം നൽകാനുള്ള നീക്കം പാളി

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബിലെ മന്ത്രിസഭാ പുനഃസംഘടനയിൽ അനിശ്ചിതത്വം തുടരുന്നു. പഞ്ചാബ് സർക്കാരിൽ റാണ ഗുർജീത് സിംഗിനെ ഉൾപ്പെടുത്താൻ നിർദേശിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബ് കോൺഗ്രസ് മേധാവി നവജ്യോത് സിംഗ് സിദ്ധുവിന് കത്തെഴുതിയതാണ് പുതിയ പ്രതിസന്ധിക്കുള്ള കാരണം. സംസ്ഥാനത്തെ ഏറ്റവും ധനികരായ എംഎൽഎമാരിൽ ഒരാളായ ഗുർജീത് സിംഗിനെ 2018 ജനുവരിയിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ സംഭവവും കോൺഗ്രസ് എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരുന്നു. മണൽ ഖനന മാഫിയയിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടത്. സർക്കാരിന് 25 കോടിയാണ് ഇതോടെ നഷ്ടമായത്.

ആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾ

1


റാണ ഗുർജീത് സിംഗിനെ നിർദ്ദിഷ്ട മന്ത്രിസഭാ പുനഃസംഘടനയിൽ നിന്ന് ഉടനടി ഒഴിവാക്കണമെന്നും പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദളിത് മുഖങ്ങളെ ഉൾപ്പെടുത്തണമെന്നും ഞങ്ങൾ എല്ലാവരും അഭ്യർത്ഥിക്കുന്നതായും എംഎൽഎമാർ സിദ്ധുവിന് അയച്ച കത്തിൽ പറയുന്നു. പഞ്ചാബിലെ ദോബ മേഖലയിൽ നിന്നുള്ള ജാട്ട് സിഖുകാരും ഒബിസി സിഖുകാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും എംഎൽഎമമാർ കത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ദളിത് ജനസംഖ്യയുടെ 40 ശതമാനം ഈ മേഖലയിൽ നിന്ന് മാത്രമാണ്.

2


ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ അവസാനനിമിഷത്തെ ചർച്ചകൾക്കുശേഷമാണ് റാണാ സിംഗിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള തർക്കം ഉടലെടുത്തത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. അതിനാൽ ദളിത് വിഭാഗത്തിൽ നിന്നുള്ളവരെ കൂടുതലായി മന്ത്രിസഭാ പുനസംഘടനയിൽ ഉൾപ്പെടുത്തിക്കൊണ്ട് 31 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾക്ക് പ്രാമുഖ്യം നൽകണമെന്നും കോൺഗ്രസ് എംഎൽഎമാർ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ ഔദ്യോഗിക കാലയളവിൽ വിവാദങ്ങൾ സൃഷ്ടിച്ചവരെ കോൺഗ്രസ് പരിഗണിക്കുന്നുവെന്ന് കാണിച്ച് ആം ആദ്മിയും ശിരോമണി അകാലിദളും പാർട്ടിയ്ക്കെതിരെ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് കോൺഗ്രസും നിലപാട് മാറ്റുന്നത്.

3

ശനിയാഴ്ച, മന്ത്രിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയുമായി മുഖ്യമന്ത്രി ചന്നി ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ കണ്ടതിന് മണിക്കൂറുകൾക്ക് ശേഷം പാർട്ടിക്കുള്ളിൽ ചർച്ചകൾ ഊർജ്ജിതമായിരുന്നു. മുഖ്യമന്ത്രി ചന്നി, കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി എന്നിവർ വീഡിയോ കോൾ വഴി ചർച്ചകൾ നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന വിവരം. ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇരുവരും ദില്ലിയിൽ വെച്ച് മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

4


പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജിവെച്ചതോടെ റാണ ഗുർജീത് സിംഗിന് പുറമേ ഭരത് ഭൂഹൻ അശു എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. പുതിയ മന്ത്രിസഭയിൽ ഏഴ് പുതുമുഖങ്ങളുണ്ടാകുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം അമരീന്ദർ സിംഗ് സർക്കാരിൽ നിന്ന് അഞ്ച് പേരെ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ വിശ്വസ്തരിൽ ചിലരെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

5


രാജ് കുമാർ വെർക്ക, കുൽജിത് നഗ്ര, ഗുർകിരത് സിംഗ് കോട്‌ലി, പർഗത് സിംഗ്, രാജാ വാരിംഗ്, സുർജിത് സിംഗ് ധീമാൻ, റാണ ഗുർജീത് സിംഗ് എന്നിവരായിരിക്കും പുതു മുഖങ്ങളെന്നാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ബ്രഹ്മ മൊഹീന്ദ്ര, വിജേന്ദ്ര സിംഗ്ല, ഭരത് ഭൂഷൺ ആശു എന്നിവരടങ്ങുന്ന അമരീന്ദർ സിംഗ് വിശ്വസ്തരെ നിലനിർത്തുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

6

പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ദു, വനംവകുപ്പ് മന്ത്രി സാധു സിംഗ് ധരംസോത്, കായികമന്ത്രി റാണ എന്നിവരെ മാറ്റി ഗുർമീത് സോധി, എസ്എസ് അറോറ, ഗുർപ്രീത് കംഗാർ എന്നിവരെ നിയമിക്കുമെന്നാണ് സൂചനകൾ. പഞ്ചാബ് കോൺഗ്രസിൽ മാസങ്ങൾ നീണ്ട സിദ്ദു- അമരീന്ദർ പോരിനൊടുവിലാണ് സിംഗ് രാജി വെച്ച് പകരക്കാരനായി ചരൺജിത് സിംഗ് ചന്നി അധികാരമേൽക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമടക്കമുള്ള നിയമനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം

English summary
Last-Minute confusion For Congress Over Punjab Cabinet reshuffling Ahead Of Oathtaking ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X