ഇന്ത്യ ആരു ഭരിക്കും എന്ന് മെയ് 23ന് അറിയാം.. ഇനി കൃത്യം 74 ദിവസങ്ങള്‍.. കൗണ്ട് ഡൗണ്‍ ഇതാ തുടങ്ങി
ദില്ലി: ഇന്ത്യ ആരു ഭരിക്കും എന്നറിയാന്‍ ഇനി 78 ദിവസങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ലോകസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനല്‍ അറോറ പ്രഖ്യാപിച്ചു. ദില്ലി വിഞ്ജാന്‍ഭവനിലെ വാര്‍ത്ത സമ്മേളനത്തില്‍ ഒദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ തിരഞ്ഞെടുപ്പിന് കൊടിയേറ്റമായി. 7 ഘട്ടങ്ങളായി നടക്കുന്ന ലേകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മെയ് ഏപ്രില്‍ 11നാണ്. ഏഴാം ഘട്ടം മെയ് 19നും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മെയ് 23നും. എല്ലാ സംസ്ഥാനങ്ങളിലും വിവിപാറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
നരേന്ദ്രമോദി തരംഗം കൊണ്ട് ബിജെപി മിന്നും വിജയം നേടിയ 2014 ല്‍ നിന്നും സാഹചര്യങ്ങള്‍ മാറിയതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് ബിജെപി കനത്ത സമ്മര്‍ദ്ദത്തിലുള്ള മത്സരമാണ് നേരിടുക. ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്,ഒഡീഷ,സിക്കിം,എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തും. കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. ഒന്നര മാസത്തെ പ്രചാരണകാലം ആയിരിക്കും കേരളത്തില്‍ ഉണ്ടാകുക.

22 സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലും ഗുജറാത്തിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. അതത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്,ഗോവ,ഗുജറാത്ത്,ഹരിയാന,ഹിമാചല്‍ പ്രദേശ്,മേഘാലയ എന്നി സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.
90 കോടി ജനതയാണ് ഇത്തവണ രാജ്യത്ത് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 10 ലക്ഷം പോളിങ് ബൂത്തിലായാണ് ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സാരഥിയെ കണ്ടെത്തുക. ജിപിഎസ് നിയന്ത്രണത്തിലായിരിക്കും ഇവിഎന്റെ കൈമാറ്റം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കയാണ്.
ഇന്ത്യ ആരുഭരിക്കുമെന്നറിയാന്‍ ഇനി കൃത്യം 78 ദിസങ്ങളാണ് ശേഷിക്കുന്നത്. ഏപ്രില്‍ 21ന് ആദ്യഘട്ടവും 18ന് രണ്ടാം ഘട്ടവും 23ന് മൂനാംഘട്ടവും നടക്കും. ഏപ്രില്‍ 29ന് നാലാം ഘട്ടവും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും മെയ് 9ന് ഏഴാം ഘട്ടവും 19ന് അവസാന ഘട്ടവും ആണ്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ജമ്മു കാശ്മീരില്‍ ഏഴാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. 2014ല്‍ ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെയായിരുന്നു തിരഞ്ഞെടുപ്പ്. ഇനി 78 നാളുകള്‍ ശേഷിക്കെ ഇന്ത്യ അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുക്കും. ആര് വാഴുമെന്നും വീഴുമെന്നും കാത്തിരുന്ന കാണാം.












Click it and Unblock the Notifications