കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ലെ അവസാന സൂര്യഗ്രഹണം, ഇനി 5 നാള്‍, ദൃശ്യമാകുക പൂര്‍ണ സൂര്യഗ്രഹണം, ദൈര്‍ഘ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണത്തിനായി ലോകം ഒരുങ്ങുകയാണ്. ഡിസംബര്‍ 14നാണ് അവസാന സൂര്യഗ്രഹണം വരുന്നത്. പൂര്‍ണ, ഭാഗിക, അര്‍ധ വൃത്താകൃതിയില്‍ വരുന്ന ഗ്രഹണം എന്നിവയാണ് മൂന്ന് ഗ്രഹണ രീതികള്‍. ഇപ്പോള്‍ വരുന്നത് പൂര്‍ണ സൂര്യഗ്രഹണമാണ്. ഗ്രഹണം നടക്കുമ്പോള്‍ പൂര്‍ണമായും ചന്ദ്രന്റെ നിഴലിലാവും. രണ്ട് മിനുട്ടും പത്ത് സെക്കന്‍ഡുമായിരിക്കും പൂര്‍ണമായും സൂര്യന്‍ മറയുന്ന സമയം. വൈകീട്ട് 7.03ന് ഗ്രഹണം ആരംഭിക്കും. രാത്രി 12.23 വരെ ഇത് നീണ്ടുനില്‍ക്കും. അഞ്ച് മണിക്കൂറോളം മൊത്തം ഗ്രഹണം നീണ്ട് നില്‍ക്കും.

1

ടെമുക്കോ, വില്ലാറിക്ക, സിയേറ കൊളറാഡോ എന്നിവരയാണ് പൂര്‍ണ സൂര്യ ഗ്രഹണം ദൃശ്യമാകുക. ഇത് ചിലിയിലെയും അര്‍ജന്റീനയിലെയും നഗരങ്ങളാണ്. ഭാഗികമായ സൂര്യഗ്രഹണം പസഫിക് മഹാസമുദ്രത്തില്‍ നിന്നും, അന്റാര്‍ട്ടിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും കാണാം. ചിലിയിലെ പ്രമുഖ നഗരമായ സാന്റിയാഗോ, ബ്രസീലിലെ സാവോ പോളോ, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ്, പെറുവിലെ ലിമ, ഉറുഗ്വായിലെ മോണ്ടിവിണ്ടിയോ, പാരഗ്വായിലെ അസന്‍ഷ്യന്‍ എന്നിവിടങ്ങളില്‍ നിന്ന് ഭാഗികമായ ഗ്രഹണം കാണാന്‍ സാധിക്കും.

ചന്ദ്ര ഗ്രഹണം, സൂര്യ ഗ്രഹണം എന്നിവ ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് സംഭവിക്കുക. സൂര്യന്റെയും ഭൂമിയുടെയും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക. അതേസമയം സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് ഇപ്പോള്‍ ദൃശ്യമാകാന്‍ പോകുന്നത്. അതേസമയം പകല്‍ സമയത്ത് ഗ്രഹണം നടക്കാത്തത് കൊണ്ട് ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല. ഏഴ് മണിക്ക് ശേഷം മാത്രമേ ഇന്ത്യയില്‍ ഇത് ദൃശ്യമാകൂ

എല്ലാ വര്‍ഷം രണ്ട് മുതല്‍ അഞ്ച് വരെ സൂര്യ ഗ്രഹണങ്ങള്‍ ഉണ്ടാകാറുണ്ട്. ചില പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ ഗ്രഹണങ്ങളും ദൃശ്യമാകുക. എല്ലാ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് രണ്ട് സൂര്യഗ്രഹണങ്ങളെങ്കിലും ഉണ്ടാവും. പരമാവധി അഞ്ചെണ്ണം വരെയാണ് ഉണ്ടാവുക. ഇതില്‍ കൂടുതല്‍ ഉണ്ടാവില്ല. അതേസമയം തന്നെ അഞ്ചെണ്ണം അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. 1935ലാണ് ഇതിന് മുമ്പ് അഞ്ച് സൂര്യഗ്രഹണങ്ങള്‍ ഒരു വര്‍ഷം ഉണ്ടായത്. ഇനി അത് 2206ല്‍ മാത്രമേ ഉണ്ടാകൂ.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
last solar eclipse will occur on december 14, second on in this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X