നടിയുടെ സമ്മതം ഇല്ലാതെ ബലാത്സംഗം ചെയ്ത് ചിത്രീകരണം... നടി രേഖയും നേരിട്ടത് സമാന പീഡനം?
ദ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസില്‍ നടിയായ മരിയ സ്നീഡര്‍ നേരിട്ടതിന് സമാനമായ കാര്യമാണ് തന്രെ ആദ്യ ചിത്രത്തില്‍ രേഖയും നേരിട്ടത് എന്നാണ് ആരോപണം
മുംബൈ: ബര്‍ണാഡോ ബെര്‍ട്ടൊലൂച്ചിയുടെ 'ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസ്' വലിയ വിവാദം സൃഷ്ടിച്ചത് അടുത്ത കാലത്താണ്. 1972 ല്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ വിവാദമാകാന്‍ കാരണം ഒരു വെളിപ്പെടുത്തലായിരുന്നു.
ചിത്രത്തിലെ നായികയായിരുന്ന മരിയ സ്നീഡറിനെ നായകന് മാര്‍ലണ്‍ ബ്രാന്‍ഡോ ബലാത്സംഗം ചെയ്യുന്ന ഒരു രംഗം ഉണ്ട്. എന്നാല്‍ ഈ രംഗം ചിത്രീകരിച്ചത് നടിയുടെ സമ്മതത്തോടെ ആയിരുന്നില്ല. അത് ഒരു യഥാര്‍ത്ഥ ബലാത്സംഗം ആയിരുന്നു എന്നാണ് സംവിധായകന് വെളിപ്പെടുത്തിയത്.
ലോകം മുഴുവന്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയ വെളിപ്പെടുത്തലായിരുന്നു ഇത്. എന്നാല്‍ നമ്മുടെ നാട്ടില്‍, നമ്മുടെ പ്രിയങ്കരിയായ ഒരു നടിയ്ക്കും സമാനമായ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായ രേഖയ്ക്ക്...

രേഖ
ബോളിവുഡിലെ എക്കാലത്തേയും ഏറ്റവും ശക്തയായ നടിമാരില്‍ ഒരാളാണ് രേഖ. തെന്നിന്ത്യന്‍ താരരാജാവായിരുന്ന ജെമിനി ഗണേശന്റെ മകള്‍ കൂടിയാണ് രേഖ.

മരിയ സ്നീഡര്‍
ബര്‍ണാഡോ ബെര്‍ട്ടലൂച്ചിയുടെ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗം യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതായിരുന്നു എന്നാണ് സംവിധായകന് വെളിപ്പെടുത്തിയത്. മരിയ സ്നീഡര്‍ എന്ന നടിയാണ് സിനിമയ്ക്ക് വേണ്ടി ബലാത്സംഗത്തിന് ഇരയായത്. രേഖയും അത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ?

ആദ്യ സിനിമ
രേഖയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് അഞ്ജന സഫര്‍. ആ സിനിമയുടെ ചിത്രീകരണത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്.

ചുംബനം
രേഖയോട് പറയാതെ ഒരു ചുംബന രംഗം ചിത്രീകരിച്ചു എന്നാണ് പറയപ്പെടുന്നത്. രാജ നാവത്തെ ആയിരുന്നു സംവിധായകനും ഛായാഗ്രാഹകനും. നായകന് ബിശ്വജീത്തും. അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ചുംബന രംഗമാണ് ഇങ്ങനെ ചിത്രീകരിച്ചത്.

ആക്ഷന്‍
സംവിധായകന് 'ആക്ഷന്‍' പറഞ്ഞു. നായകനായ ബിശ്വജീത്ത് രേഖയെ കൈകളില്‍ പൊക്കിയെടുത്ത് ചുംബിക്കാന്‍ തുടങ്ങി. രേഖയ്ക്ക് ഈ രംഗത്തെ കുറിച്ച് ഒരു മുന്‍ധാരണയും ഉണ്ടായില്ല. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിരുന്നു.

രേഖമാത്രം അറിഞ്ഞില്ല
സംവിധായകനും നായകനും എല്ലാം ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തായിരുന്നു ഇത് നടപ്പാക്കിയത്. എന്നാല്‍ രേഖമാത്രം അറിഞ്ഞില്ല. എല്ലാ വികാര പ്രകടനങ്ങളും അഞ്ച് മിനിട്ട് നേരത്തേയ്ക്ക് ക്യാമറ ഒപ്പിയെടുത്തു.

കണ്ണീരണിഞ്ഞ്
യൂണിറ്റ് മുഴുവന്‍ വിസിലടിച്ചും ആര്‍പ്പ് മുഴക്കിയും ഈ സീന്‍ ആസ്വദിച്ചു. എന്നാല്‍ രേഖ കണ്ണുകള്‍ മുറുക്കി അടച്ചിരിക്കുകയായിരുന്നു. കണ്ണുകളില്‍ കണ്ണീര് നിറഞ്ഞിരുന്നു.

ആദ്യ ഷെഡ്യൂള്‍
സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ തന്നെ ആയിരുന്നു ഇതെല്ലാം സംഭവിച്ചത്. പിന്നീട് ബോളിവുഡിലെ 'ബോള്‍ഡ് സീന്‍' ആയി ഇത് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.

15 വയസ്സ്
ഈ സംഭവം നടക്കുമ്പോള്‍ രേഖയ്ക്ക് 15 വയസ്സ് പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഈ സംഭവത്തെ എങ്ങനെയാണ് ശരിക്കും കാണേണ്ടത്?
|
ജീവചരിത്രം
യാസര്‍ ഉസ്മാന് രചിച്ച രേഖയുടെ ജീവചരിത്ര ഗ്രന്ഥത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട്
രേഖയ്ക്ക് നേര്‍ക്ക് സംഭവിച്ചത് ലൈംഗിക അതിക്രമം തന്നെയാണ് എന്നാണ് പലരും വിലയിരുത്തുന്നത്. മരിയ സ്നീഡറിന്റെ കാര്യത്തില്‍ കണ്ണീരൊഴുക്കിയവര്‍ എന്തുകൊണ്ട് രേഖയെ കാണുന്നില്ല എന്നും ഇവര്‍ ചോദിക്കുന്നു.

അതുല്യ പ്രതിഭ
ബോളിവുഡിലെ സാധാരണ നായികമാരെ പോലെ ആയിരുന്നില്ല രേഖ. സമാന്തര സിനിമകളിലും അവര്‍ സജീവ സാന്നിധ്യമായിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications