വിവാഹ സത്കാര ചടങ്ങിനിടെ നെഞ്ച് വേദന.... ആസ്പത്രിയിലേക്ക് പോകും വഴി മരണം
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡീ സൂപ്പര്‍ സ്റ്റാറിന്‍റെ മരണം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ബോളിവുഡ് നന്‍ മോഹിത് കപൂറിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബൈയിലേക്ക് പോയപ്പോള്‍ ഹൃദയാഘാതം വന്നാണ് താരം വിടവാങ്ങിയത്. രാത്രി 11.30 ഓടെ താരത്തിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഇന്ത്യന്‍ സിനിമയെ അദ്ഭുദപ്പെടുത്തിയ താരത്തിന് മരിക്കുമ്പോള്‍ 54 വയസ് മാത്രമാണ് പ്രായം.

റാസല്‍ഖൈമയില്‍ വെച്ച്
ബോളിവുഡ് താരവും ബോണി കപൂരിന്‍റെ സഹോദരിയുടെ മകനുമായ മാര്‍വേയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ബോണി കപൂറിനും ഇളയമകള്‍ ഖുഷിക്കുമൊപ്പം വ്യാഴാഴ്ചയോടെയാണ് ശ്രീദേവി ദുബൈയിലേക്ക് തിരിച്ചത്. റാസല്‍ഖൈമയില്‍ വെച്ചായിരുന്നു. ചടങ്ങ്. ദുബൈയില്‍ തങ്ങിയ ഇവര്‍ അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ റാസല്‍ഖൈമയിലേക്ക് പോയി

ജാന്‍വി ഇല്ല
ജാന്‍വി തന്‍റെ അരങ്ങേറ്റ ചിത്രമായ ധടകിന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കിലായിനാല്‍ അവര്‍ക്കൊപ്പം ചടങ്ങിന് പോയിരുന്നില്ല. നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ആദ്യാവസാനം താരം പങ്കെടുത്തു. അതീവ സുന്ദരിയായ പച്ച ലെഹങ്കയില്‍ ചടങ്ങിനെത്തിയ താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മടങ്ങാന്‍ ഒരുങ്ങവേ
ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ റാസല്‍ഖൈമയിലെ ഹോട്ടലില്‍ നിന്ന് ദുബൈയിലെ താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് താരം ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചത്.

നെഞ്ച് വേദന
നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞ ശ്രീദേവിയെ ഉടന്‍ തന്നെ വാന്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലിന് സമീപമുള്ള ഷെയ്ഖ് ഖലീഫ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉച്ചയോടെ ഇന്ത്യയിലേക്ക്
ഇപ്പോള്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഉച്ചയോടെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

അന്ധേരിയിലെ വസതിയില്‍
സന്ദര്‍ശക വിസയിലാണ് താരം ദുബൈയില്‍ എത്തിയത്. അതിനാലല്‍ തന്നെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എല്ലാം പൂര്‍ത്തിയാക്കി അന്ധേരിയിലെ ഫ്ളാറ്റിലേക്ക് മൃതദേഹം കൊണ്ടുവരും.
നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications