കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ രക്ഷനായത് ഉപതിരഞ്ഞെടുപ്പുകള്‍.... ഒപ്പം രാഹുല്‍ ഗാന്ധിയുടെ വരവും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലം പ്രവചനം സത്യമായാല്‍ അവിടെ വിജയിക്കുന്നത് കോണ്‍ഗ്രസിന്റെ കഠിനാധ്വാനം. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ള നിലയിലേക്ക് വളര്‍ന്നത്. ഇതിന് സഹായിച്ചത് ഉപതിരഞ്ഞെടുപ്പുകളാണ്. സംസ്ഥാനത്ത് ഒരു സ്വാധീനവും ഇല്ലാതിരുന്ന പാര്‍ട്ടിയാണ് ഇന്ന് വിജയത്തിന് തൊട്ടരികില്‍ നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് ഇതിന് സഹായിച്ചത്.

ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും മുന്‍നിരയിലേക്ക് വരികയും ദിഗ്വിജയ് സിംഗ് പിന്നോക്ക പോവുകയും ചെയ്തതോടെ കോണ്‍ഗ്രസ് പടിപടിയായി വളരുകയായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉള്ളത് കൊണ്ട് താഴേത്തട്ടിലുള്ള തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയ്യാറാക്കാന്‍ ബിജെപി മറന്ന് പോവുകയും ചെയ്തു. ഇത് അവസാന നിമിഷം വലിയ തിരിച്ചടിയാവുകയും ചെയ്തു. ബിജെപിയുടെ ഈ വീഴ്ച്ചയാണ് കോണ്‍ഗ്രസ് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്.

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ്

2013ന് ശേഷം ബിജെപി വലിയ കുതിപ്പാണ് സംസ്ഥാനത്ത് നടത്തിയത്. ഇതോടെ കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. ഗാരോത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 13000 വോട്ടിന് ബിജെപി ജയിക്കുകയും ചെയ്തു. എന്നാല്‍ വിജയ മാര്‍ജിന്‍ കുറഞ്ഞത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. 2015ല്‍ ദേവാസിന് ഗായത്രി രാജെ പൗര്‍ വിജയിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായി. അതേ വര്‍ഷം കാന്തിലാല്‍ ബുരിയ വിജയിച്ചതോടെയാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. 88000 വോട്ടുകള്‍ക്കായിരുന്നു ജാബുവ-റത്ത്‌ലം മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചത്.

മോദിക്ക് ആദ്യ തോല്‍വി

മോദിക്ക് ആദ്യ തോല്‍വി

ദിലീപ് സിംഗ് ബുരിയ മരിച്ചതിനെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ വോട്ടിംഗ് വേണ്ടി വന്നത്. എന്നാല്‍ സഹതാപ തരംഗത്തെയും മറികടന്നായിരുന്നു കാന്തിലാലിന്റെ വിജയം. നരേന്ദ്ര മോദിയുടെ ആദ്യ തോല്‍വിയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇവിടെ ദിലീപ് സിംഗിന്റെ മകള്‍ നിര്‍മല ബുരിയയെയാണ് കാന്തിലാല്‍ തോല്‍പ്പിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം തിരിച്ച് കിട്ടിയത്.

2016ലെ തൂത്തുവാരല്‍

2016ലെ തൂത്തുവാരല്‍

കോണ്‍ഗ്രസ് പിന്നീട് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും 2016ല്‍ മെയ്ഹര്‍, ഗോഡാഡോഗ്രി, നേപാനഗര്‍ എന്നീ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടി. അതേ വര്‍ഷം തന്നെ ഷാദോളില്‍ ഗ്യാന്‍ സിംഗിന്റെ വിജയവും കോണ്‍ഗ്രസിന് തിരിച്ചടിയായി. അതേസമയം ഇവിടെയൊക്കെ ബിജെപിക്ക് വോട്ട് കുറഞ്ഞ് വരുന്നത് കോണ്‍ഗ്രസ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ തോല്‍വി മാര്‍ജിന്‍ കുറയ്ക്കാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് പിന്നീട് പ്രവര്‍ത്തിച്ചത്.

2017ലെ തിരിച്ചുവരവ്

2017ലെ തിരിച്ചുവരവ്

രാഹുല്‍ ഗാന്ധി ദേശീയ നേതൃത്വത്തില്‍ ശക്തമായ സാന്നിധ്യമായതോടെയാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തുടങ്ങിയത്. ആട്ടറില്‍ നിന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോണ്‍ഗ്രസിന്റെ ഹേമന്ദ് കത്താരെ വിജയിച്ചത്. ബാന്ധവ്ഗഡില്‍ മികച്ച വിജയം നേടി ബിജെപി തിരിച്ചടിച്ചെങ്കിലും ചിത്രകൂടില്‍ വന്‍ വിജയം നേടി കോണ്‍ഗ്രസ് വീണ്ടും തിരിച്ചുവന്നു. അജയ് സിംഗിന്റെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു. ഇതിന് ശേഷം ഉപതിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ല.

സിന്ധ്യയുടെ തേരോട്ടം

സിന്ധ്യയുടെ തേരോട്ടം

സിന്ധ്യയുടെ വളര്‍ച്ചയാണ് പിന്നീട് ബിജെപിയെ തളര്‍ത്തിയത്. ശിവരാജ് സിംഗ് ചൗഹാനെ നേരിട്ട് വെല്ലുവിളിച്ച് അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ മുംഗോളി, കൊലാറസ് എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ ജയമാണ് കോണ്‍ഗ്രസ് നേടിയത്. അതുവരെ അനങ്ങാതെ നിന്ന് ബിജെപി കോട്ടകളായിരുന്നു ഇത്. എല്ലാം സിന്ധ്യയുടെ വരവില്‍ തകര്‍ന്നു. അതേസമയം ഇതോടെ ബിജെപി നേരിടാന്‍ കോണ്‍ഗ്രസ് മാനസികമായി തയ്യാറെടുക്കുകയായിരുന്നു. മികച്ച നേതൃത്വവും രാഹുലിന്റെ നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിന് ഗുണം ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു.... മൂന്ന് മുഖ്യമന്ത്രിമാരെയും മാറ്റും!!സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു.... മൂന്ന് മുഖ്യമന്ത്രിമാരെയും മാറ്റും!!

English summary
last two mp by polls resurrected congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X