കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
യുപിയിൽ അനുകൂല തരംഗം, പ്രിയങ്കയുടെ നീക്കങ്ങൾ ഫലം കണ്ടു

ലഖ്നൗ: ഏറ്റവും കൂടുതല്‍ സീറ്റുള്ള യുപി, ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന സംസ്ഥാനം. ഇനി രണ്ട് ഘട്ടമാണ് ഇവിടെ ബാക്കിയുള്ളത്. ആറും ഏഴും ഘട്ടങ്ങളില്‍ യുപിയില്‍ 27 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളാവട്ടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കീഴില്‍ ഉള്ളവയും. ഇത് ചില്ലറ പ്രതീക്ഷയൊന്നുമല്ല കോണ്‍ഗ്രസിന് നല്‍കുന്നത്.

<strong>തോല്‍വി ഉറപ്പിച്ച് പി രാജീവ്? എറണാകുളത്ത് ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് സിപിഐ,</strong>തോല്‍വി ഉറപ്പിച്ച് പി രാജീവ്? എറണാകുളത്ത് ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് സിപിഐ,

2014 ല്‍ ഈ 27 സീറ്റുകള്‍ 26 ഉം ബിജെപിയാണ് നേടിയെടുത്തത്. എന്നാല്‍ ഇത്തവണ കളി മാറുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രിയങ്കയുടെ കീഴില്‍ വന്‍ അട്ടിമറിക്കാണ് ഇവിടെ സാധ്യതകളെന്ന് കണക്കുകളും സൂചിപ്പിക്കുന്നു.വിശദവിവരങ്ങള്‍ ഇങ്ങനെ

 പ്രിയങ്ക മാജിക്

പ്രിയങ്ക മാജിക്

കോണ്‍ഗ്രസിന്‍റെ നഷ്ട പ്രതാപം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം പരിഹരിച്ചും ബിജെപിക്കെതിരെ ആഞ്ഞടിച്ചും കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ തന്നെ ഈ മേഖലകളില്‍ പ്രിയങ്ക ഗാന്ധിക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്.

 കുതിച്ചുയരും

കുതിച്ചുയരും

ഇന്ദിരാഗാന്ധിയിലെ കരിസ്മയും പ്രിയങ്കയുടെ വ്യക്തി പ്രഭാവവും ഒരു പരിധിവരെ യുപിയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നുനിലവില്‍ രണ്ട് സീറ്റ് മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉള്ളത്. റായ്ബറേലിയും അമേഠിയും.

എല്ലാം അനുകൂലം

എല്ലാം അനുകൂലം

എന്നാല്‍ ഇത്തവണ പ്രിയങ്കയിലൂടെ കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ ഏറ്റവും അധികം ദളിത് വോട്ടുകളാണ് ഉള്ളത്. അതേസമയം കിഴക്കന്‍ യുപിയില്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.

 ബ്രാഹ്മണ വോട്ടുകള്‍

ബ്രാഹ്മണ വോട്ടുകള്‍

കോണ്‍ഗ്രസിന്‍റെ ശക്തിയായ ബ്രാഹ്മണ വോട്ടുകളാണ് മേഖലയില്‍ കൂടുതല്‍. മാത്രമല്ല മുസ്ലീം ദളിത് വോട്ടുകളും കൂടുതല്‍ ഉള്ള മേഖലയാണിത്. ആറാം ഘട്ടത്തില്‍ 14 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇവയില്‍ 2009 ല്‍ കോണ്‍ഗ്രസ് നേടിയത് നാല് സീറ്റുകളാണ്.

 വോട്ട് വിഹിതം

വോട്ട് വിഹിതം

അതേസമയം 2009 ല്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ഇവിടങ്ങളില്‍ ലഭിച്ച വോട്ട് വിഹിതം 18.3 ശതമാനമാണ്. യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ തേരോട്ടം ഉണ്ടാകുമെന്ന് തുറന്ന് സമ്മതിച്ചിരുന്നു.

 മുസ്ലീം യാദവ വോട്ടുകള്‍

മുസ്ലീം യാദവ വോട്ടുകള്‍

കിഴക്കന്‍ മേഖലയില്‍ എസ്പി-ബിഎസ്പി സഖ്യത്തേക്കാള്‍ കോണ്‍ഗ്രസ് ആകും മുന്നേറുകയെന്നാണ് യോഗി ആദിത്യനാഥ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കിഴക്കന്‍ മേഖലയിലെ മുസ്ലീം യാദവ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത കൂടുതല്‍.

ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍

ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍

മേഖലയില്‍ ശക്തരല്ലാത്ത ബിഎസ്പി സ്ഥാനാര്‍ത്ഥികളാണ് പ്രധാന മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. ഇത് പരമ്പരാഗത മുസ്ലീം വോട്ടുകളേയും സമാജ്വാദിക്ക് ലഭിക്കേണ്ട യാദവ വോട്ടുകളേയും കോണ്‍ഗ്രസിലേക്ക് എത്തിക്കും.

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

ദളിത് വിഭാഗങ്ങളെക്കാള്‍ കൂടുതലാണ് ഇവിടുത്തെ യാദവരുടേയും മുസ്ലീങ്ങളുടേയും എണ്ണം. ഇതുകൂടാതെ പ്രദേശത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളായ ബിന്ദ്സ്, ലോണിയ,സൈന്തവാര്‍ എന്നീ വിഭാഗങ്ങളുടേയും പിന്തുണ ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കും.

 ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. പ്രത്യേകിച്ച് ഖൊരക്പൂര്‍, സന്ത് കബീര്‍ നഗര്‍, കുഷിന്‍ നഗര്‍, ഡിയോറിയ, സലേംപൂര്‍ എന്നിവിടങ്ങളില്‍. നേരത്തേ സലേംപൂര്‍ എംപി സന്ത് കബീര്‍ എംപി ഷരദ് പവാറിന്‍റെ ഒരു വീഡിയോ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

സിറ്റിങ്ങ് എംഎല്‍എ രാകേഷ് സിങ്ങ് ബാഗേലിനെ ഷൂ വെച്ച് മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഇത് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 2022 ല്‍

2022 ല്‍

ഇവിടെ ബാലചന്ദ്ര യാഥവ് ആണ് ഇത്തവണ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. 2014 ല്‍ 2.40 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ യാദവ് നേടിയിരുന്നത്. അതേസമയം ഇത്തവണ പ്രിയങ്കയിലൂടെ വന്‍ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.പ്രിയങ്കയിലൂടെ 2022 ല്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

<strong>സണ്ണിക്ക് സര്‍പ്രൈസ് ചുംബനം, പ്രചരണത്തിനിടെ, സ്ത്രീയുടെ കൈപിടിച്ചിറക്കി താരം, വീഡിയോ</strong>സണ്ണിക്ക് സര്‍പ്രൈസ് ചുംബനം, പ്രചരണത്തിനിടെ, സ്ത്രീയുടെ കൈപിടിച്ചിറക്കി താരം, വീഡിയോ

English summary
last two phase, congress may lead, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X