കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി പുകയുന്നു; ഇന്ത്യൻ പട്രോളിങ്ങ് സംഘത്തെ ചൈന തടഞ്ഞുവെച്ചുവെന്ന്, ആയുധങ്ങളും പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

ദില്ലി; അതിർത്തിയിൽ ചൈന നടത്തുന്ന അധിനിവേശ നീക്കങ്ങൾക്കിടെ ഇന്ത്യൻ-ചൈന നിയന്ത്രണ രേഖയ്ക്ക് സീമപം പട്രോളിങ്ങ് നടത്തിയിരുന്ന ഇന്ത്യൻ സൈന്യത്തെ ചൈന തടഞ്ഞുവെച്ചിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. പിന്നീട് ഇന്ത്യൻ സംഘത്തെ ചൈന വിട്ടയക്കുകയായിരുന്നു. ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളിലേയും കമാന്റർമാരുടെ നേതൃത്വത്തിൽ അതിർത്തിയിൽ നടന്ന യോഗത്തിന് ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് അതിർത്തിയിലെ സ്ഥിതിഗതികൾ വഷളായത്. ലഡാക്കിൽ ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മില്‍ ഏറ്റുമുട്ടയതിന് പിന്നാലെയാണ് പട്രോളിങ്ങ് നടത്തകയായിരുന്ന ഇന്ത്യൻ സൈനികരെ ചൈന പിടിച്ചുവെച്ചതെന്ന് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു. സൈനികരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പിന്നീട് ഇവയും തിരിച്ചുനൽകി.

indo china

അതേസമയം ഇന്ത്യൻ സൈന്യം വാർത്ത നിഷേധിച്ചു. സൈനികരെ പിടിച്ചുവചൈന അതിർത്തിയിൽ ഇന്ത്യൻ സൈനികരെ തടങ്കലിൽ വച്ചിട്ടില്ല.മാധ്യമങ്ങൾ തെളിവില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് രാജ്യതാത്പര്യങ്ങളെ ഹനിക്കുകയേ ഉള്ളൂവെന്നും സൈനിക വക്താവ് കേണൽ അമൻ ആനന്ദ് പ്രതികരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

അതിനിടെ സംഘർഷ സാധ്യത ശക്തമായതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ജനറൽ എം എം നരവേൻ വെള്ളിയാഴ്ച ലേയിലെ പതിനാലാം ഹെഡ്ക്വാർട്ടേഴ്സിലെത്തി. അതിർത്തിയിലെ ചൈനീസ് ഇടപെടലുകൾക്കെതിരെ വിദേശകാര്യമന്ത്രാലയം ശക്തമായി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു കരസേനാ മേധാവിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

 india-china

ഇന്ത്യയുടെ സാധാരണ പട്രോളിംഗ് രീതികളെ തടസ്സപ്പെടുത്തുന്ന പ്രവർത്തനമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇന്ത്യയുടെ ഭാഗിക നിയന്ത്രണത്തിലുള്ള പാംഗോങ്ങ് ഝു തടാകത്തിന്റെ തീരത്ത് ചൈന ഇടപെടലുകൾ നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. മെയ് 5, 6 തീയതികളായിരുന്നു ഇത്. ഇന്ത്യൻ അതിർത്തിയിലെ ഗാൽവൻ മേഖലയിലെ മൂന്ന് ഇടങ്ങളിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറുകയായിരുന്നു.

india-china-fla

ഇരുരാജ്യങ്ങളിലെയും പ്രാദേശിക സൈനിക മേധാവികൾ തമ്മിൽ ഇതുവരെ അഞ്ച് യോഗങ്ങൾ ചേർന്നിട്ടുണ്ടെങ്കിലും 80 കിമി പ്രദേശത്തെ പ്രശ്നങ്ങൾ ഇപ്പോഴും പരിഗഹരിക്കപ്പെട്ടിട്ടില്ല. മൂന്ന് പ്രദേശത്താണ് ചൈനീസ് സൈനികർ കടന്നുകയറിയത്. ഈ സ്ഥലങ്ങളിൽ ഓരോന്നിലും 800 മുതൽ 1000 ചൈനീസ് സൈനികർ ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നതായി റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങളും നിരീക്ഷണ ഉപകരണങ്ങളും സഹിതം പ്രദേശത്ത് ചൈനീസ് സൈനികർ ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ സമയത്ത് ചൈനയുടെ ഹെലികോപ്റ്ററുകൾ നിയന്ത്രണ രേഖ പരിസരത്ത് എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. .

ചൗഹാൻ വിയർക്കും; സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.. പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ!! ദില്ലിയിലേക്ക്ചൗഹാൻ വിയർക്കും; സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.. പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ!! ദില്ലിയിലേക്ക്

കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്

English summary
last week china detaines indian soldiers in Ladak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X