Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുനനയിക്കും ഈ ആത്മഹത്യ കുറിപ്പ്, രോഹിത്തിന്റെ മരണത്തെ കുറിച്ചുള്ള അവസാന വാക്കുകള്‍ ഇങ്ങനെ

ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അഞ്ചുപേജുള്ള ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദികളാല്ലായെന്ന് രോഹിത് വ്യക്തമാക്കുന്നു.

മരണവുമായി ബന്ധപ്പെട്ട സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്. സര്‍വകാലാശാലയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

രോഹിത് മരിച്ചത്

രോഹിത് മരിച്ചത്

ഗവേഷക വിദ്യര്‍ഥിയായ രോഹിത് ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഡിസംബറില്‍ രോഹിതിനെ സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റ ലില്‍ നിന്നും പുറത്താക്കിയിരുന്നു.

വഴക്കിനെ തുടര്‍ന്ന്

വഴക്കിനെ തുടര്‍ന്ന്

വലതു പക്ഷ സംഘടനാ നേതാക്കളും എബിബിപി നേതാക്കളും തമ്മില്‍ നടത്തിയ വഴക്കിനെ തുടര്‍ന്നായിരുന്നു ഹോസ്റ്റലില്ർ നിന്ന് പുറത്താക്കിയത്. രോഹിത് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മരണത്തിന് ഉത്തരവദികളില്ല

മരണത്തിന് ഉത്തരവദികളില്ല

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, വാക്കകള്‍കൊണ്ടോ പ്രവൃത്തികള്‍കൊണ്ടോ ഇതിന് കാരണമായിട്ടില്ലന്നും തനിക്ക് അറിയാമെന്ന് രോഹിത് കുറിപ്പില്‍ പറയുന്നു.

എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു

എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു

താന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു. കാള്‍ സാഗറിനെ പോലെ ഒരു ശാസ്ത്ര ലേഖകന്‍, അവസാനം കത്തെഴുതാന്‍ മാത്രമേ തനിക്ക് കഴിഞ്ഞുവുള്ളുവെന്നും രോഹിത് പറയുന്നു.

നിരാശ നിറഞ്ഞ ജീവിതം

നിരാശ നിറഞ്ഞ ജീവിതം

തനിക്ക് ഒരു ജീവിതം തുടങ്ങാന്‍ പോലും നിരാശയാണ്. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ജീവിതം എന്നും ശാപം തന്നെയാണ്. തന്റെ ജനനം തന്നെയാണ് തനിക്ക് സംഭവിച്ച അപകടം എന്നും രോഹിത് പറയുന്നു.

ശൂന്യതമാത്രം

ശൂന്യതമാത്രം

ഭൂതകാലത്ത അംഗീകരിക്കപ്പെടാത്ത കുട്ടിമാത്രമാണ് താന്‍. ഈ നിമിഷം വേദന തോന്നുന്നില്ല. താന്‍ ദു: ഖിതനുമല്ല. വെറും ശൂന്യമാണെന്ന് പറയുന്നു. തന്നെ കുറിച്ച് ഉത്കഠയില്ല. ഇത്തരമൊരാവസ്ഥ ദയനീയമാണ്. അതുകൊണ്ട് താന്‍ ആത്മഹത്യ ചെയ്യുന്നു.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

രോഹിത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുകയാണ്. രോഹിത്തിന്റെ മൃതദേഹവുമായി പ്രതിഷേധിച്ച എട്ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+