മരിച്ചിട്ടില്ലെന്ന് ലതാ മങ്കേഷ്കര്‍ ട്വിറ്ററില്‍
ദില്ലി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ മരണത്തിന് കീഴടങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ ജീവനോടെയുണ്ട് എന്നറിയിച്ചുകൊണ്ട് ലത മങ്കേഷ്കര്‍ തന്നെ രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ലതാജി മരണത്തിന് കീഴടങ്ങി എന്ന നിലയിലായിരുന്നു പ്രചാരണങ്ങള്‍.
ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ലത മങ്കേഷ്കര്‍ രംഗത്തെത്തിയത്. തന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്നവമില്ല. ആരാധകരുടെ പ്രാര്‍ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് സുഖമായിരിക്കുന്നു എന്നാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ കുറിച്ചത്. ഹിന്ദിയിലായിരുന്നു ലതാ മങ്കേഷ്കറിന്റെ ട്വീറ്റ്.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ലത മങ്കേഷ്കറിന്റെ അസുഖ വിവരം പരന്നതോടെ നിരവധി സെലിബ്രിറ്റികളും ബോളിവുഡ് നടന്മാരും ഇതി നിഷേധിച്ച് രംഗത്തെത്തി. ലത മങ്കേഷ്കറിനോട് ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ എന്നും അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍ ട്വീറ്റ് ചെയ്തു.
തന്റെ കുടുംബ സുഹൃത്തായ ലതാജി സുഖമായിരിക്കുന്നു എന്നും റൂമറുകള്‍ കേട്ട് ലതാ മങ്കേഷ്കര്‍ ചിരിക്കുകയാണ് എന്ന് നടിയും ബി ജെ പി നേതാവായ സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. അന്തരിച്ച ബോളിവുഡ് നടി നന്ദയെക്കുറിച്ചുള്ള ഓര്‍മകളും താന്‍ ബേബി നന്ദ എന്ന് വിളിക്കാറുള്ള പ്രിയപ്പെട്ട നടിയുടെ വിയോഗത്തില്‍ ദു:ഖവും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications