മോഡി പ്രധാനമന്ത്രിയാകണം: ലതാ മങ്കേഷ്‌കര്‍
പുനെ: ബി ജെ പി നേതാവ് നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍. എന്റെ മാത്രമല്ല, മുഴന്‍ ഇന്ത്യക്കാരുടെയും ആഗ്രഹമാണ് മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നത് - ഇന്ത്യയുടെ ജനപ്രിയ ഗായിക പറഞ്ഞു. നരേന്ദ്രമോഡിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്.
പുനെയില്‍ ഒരു ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ലത മങ്കേഷ്‌കര്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. ലതയുടെ പിതാവായ ദീനനാഥ് മങ്കേഷ്‌കറുടെ പേരിലാണ് ആശുപത്രി. ലത മങ്കേഷ്‌കറിന്റെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ലത മങ്കേഷ്‌കറിന്റെ പിന്തുണ തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി പറഞ്ഞു. ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ലത മങ്കേഷ്‌കര്‍ കുടുംബം തനിക്ക് നല്‍കുന്ന സ്‌നേഹത്തിനംു പിന്തുണയ്ക്കും നരേന്ദ്ര മോഡി നന്ദി പറഞ്ഞത്.
ആരോഗ്യരംഗത്ത് നിപുണരായ ഡോക്ടര്‍മാരുടെ സേവനം ഇന്ത്യയ്ക്ക് ആവശ്യമുണ്ട് എന്ന് മോഡി പറഞ്ഞു. ലോകത്തിന്റെ നാനാ ഭാഗത്തും വിദഗ്ധരായ ഇന്ത്യക്കാര്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യരംഗത്ത് ലോകത്തിന് മുതല്‍ക്കൂട്ടാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications