കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയനഗര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി മരിച്ച സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍, സഹതാപ തരംഗത്തിന്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ ഓരോ സീറ്റും ബിജെപിക്ക് നിര്‍ണായകമാണ്. പ്രത്യേകിച്ചും വിശ്വാസ വോട്ടെടുപ്പിന് ശേഷം. അതിനാല്‍ ജൂണ്‍ 11ന് നടക്കുന്ന ജയനഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി മരണമടഞ്ഞതോടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ സ്ഥാനാര്‍ത്ഥിയുടെ സഹോദരനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയുടെ നീക്കം. മുന്‍ എംഎല്‍എ ആയിരുന്ന ബിഎന്‍ വിജയകുമാറിന്റെ സഹോദരന്‍ ബിഎന്‍ പ്രഹ്ലാദ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. ഇതോടെ സഹതാപതരംഗം ഉപയോഗിച്ച് ജയനഗര്‍ നിയമസഭാ മണ്ഡലം കൈപ്പിടിയിലൊതുക്കാനും ബിജെപിക്ക് കഴിഞ്ഞേക്കും.

prahladbabu-

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ചൊവ്വാഴ്ചയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. രണ്ട് തവണ ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുത്തിട്ടുള്ള ബിഎന്‍ വിജയകുമാറിന്റെ മരണം കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയിട്ടുള്ളത്. മെയ് നാലിന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബിഎന്‍ വിജയകുമാര്‍ മരണമടഞ്ഞത്.

എന്നാല്‍ പ്രഹ്ലാദ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതാക്കളായ സികെ രാമമൂര്‍ത്തി, എന്‍ നാഗരാജ്,
സോമശേഖര്‍ എന്നിവര്‍ ഈ സീറ്റിനായി ആവശ്യം ഉന്നയിച്ചിരുന്നു. 104 സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും അധികാരത്തിലെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഏത് വിധേനയും ജയനഗര്‍ സീറ്റ് സ്വന്തമാക്കുന്നതിനായി കേന്ദ്രമന്ത്രി എച്ച്എന്‍ അനന്ത്കൂമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്ത്രങ്ങള്‍ മെനഞ്ഞുവരികയാണ്.

bjp

തന്റെ സഹോദരന്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ നിന്ന് പ്രഹ്ലാദ് ബാബുവിന് തന്നെയാണ് വിജയസാധ്യത. ​എന്നാല്‍ ബിജെപിയില്‍ നിന്ന് തന്നെയുള്ള പ്രാദേശിക നേതാക്കളില്‍ നിന്നാണ് എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡിക്ക് ജയനഗര്‍ മണ്ഡലത്തില്‍ വിജയം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡി നടത്തുന്നത്. എച്ച്എസ്ആര്‍ ലേ ഔട്ടിലേക്ക് നീങ്ങുന്നതിന് മുമ്പ് റെഡ്ഡിയായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത്. ജൂണ്‍ 11 തിരഞ്ഞെടുപ്പും ജൂണ്‍ 16ന് വോട്ടെണ്ണലുമാണ് നടക്കുക. 224 നിയമസഭാ സീറ്റുകളില്‍ 222 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് മെയ് 12 ന് നടന്നത്. ജയനഗറിന് പുറമേ രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പാണ് തടസ്സപ്പെട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്. മെയ് 28നാണ് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്.

English summary
BJP has decided to nominate BN Prahlad Babu, brother of the deceased and former MLA BN Vijayakumar as its candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X